കള്ളനോട്ട് നല്‍കി വഞ്ചിച്ച സംഭവം; ദേവയാനിയമ്മയ്ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്

കള്ള നോട്ട് നല്‍കി യുവാവ് പറ്റിച്ച സംഭവത്തില്‍ 93കാരിയായ ദേവയാനിയമ്മയ്ക്ക് സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്. കോട്ടയം മുണ്ടക്കയം സ്വദേശി ലോട്ടറി വില്‍പ്പനക്കാരിയായ ദേവയാനിയമ്മ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് യുവാവിന്റെ തട്ടിപ്പിനിരയായത്.

വാര്‍ത്ത പ്രചരിച്ചതോടെ ദേവയാനിയമ്മയ്ക്ക് സഹായമായി നിരവധിപേര്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തന്നെക്കൊണ്ടാകുന്നതുപോലെ അവര്‍ക്ക് ചെറിയ രീതിയില്‍ സഹായമെത്തിക്കാന്‍ കഴിഞ്ഞു എന്ന് കുറിച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ് വീഡിയോ പങ്കുവെച്ചത്.

ഞാന്‍ കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ മുണ്ടക്കയം സന്ദര്‍ശിച്ചു. അവിടെ 93 വയസായ ലോട്ടറി വില്‍പന നടത്തി ജീവിക്കുന്ന ഒരു അമ്മയെ നേരില്‍ പോയി കണ്ടു. അവരെ കള്ള നോട്ട് നല്‍കി ചിലര്‍ വഞ്ചിച്ച വാര്‍ത്ത അറിഞ്ഞാണ് പോയത്. കാര്യങ്ങള്‍ നേരില്‍ മനസിലാക്കുവാനും, ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാനും സാധിച്ചു’, വീഡിയോ പങ്കുവച്ചുകൊണ്ട് സന്തോഷ് കുറിച്ചു.

നിരവധി പേരുടെ സ്‌നേഹസഹായം എത്തിയതോടെ ദേവയാനിയമ്മ ലോട്ടറി കച്ചവടം വീണ്ടും ആരംഭിച്ചിട്ടുണ്ട്. വ്യാജ നോട്ട് നല്‍കി പറ്റിച്ച് നാലായിരം രൂപയുടെ ലോട്ടറിയാണ് യുവാവ് തട്ടിയെടുത്തത്.

ദേവയാനി അമ്മ പറ്റിക്കപ്പെട്ട വാർത്തകൾ പുറത്തുവന്നതോടെ നിരവധി പേരാണ് സഹായവുമായി രം​ഗത്തെത്തിയത്. സുമനസുകളുടെ സ്നേഹം സഹായമായി എത്തിയതോടെ വീണ്ടും ദേവയാനിയമ്മ ലോട്ടറി കച്ചവടം ആരംഭിച്ചിട്ടുണ്ട്. ‘സങ്കടമെല്ലാം മാറി, ഇപ്പോ വളരെ സന്തോഷത്തിലാണ്, ഇനിയും ലോട്ടറി കച്ചവടം നടത്തും. 2000 രൂപയുടെ കള്ളനോട്ട് ഉണ്ടാകുമെന്ന് കരുതിയില്ല. പ്രായം ചെന്ന എന്നെ പറ്റിക്കുമെന്ന് കരുതിയില്ല, കൊച്ചു പയ്യനല്ലാരുന്നോ. പറ്റ് പറ്റിപ്പോയല്ലോ എന്നതില് ദുഖമുണ്ട്, ഇനി എന്തായാലും ശ്രദ്ധിക്കും. ഒരുപാട് പേര് സഹായിക്കാനെത്തി, അതില്‍ വളരെ സന്തോഷമുണ്ട്.

The post കള്ളനോട്ട് നല്‍കി വഞ്ചിച്ച സംഭവം; ദേവയാനിയമ്മയ്ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ് appeared first on Mallu Talks.



from Mallu Articles https://ift.tt/JrCWevt
via IFTTT
Previous Post Next Post