ജൂൺ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ കയറിയ പെൺകുട്ടിയാണ് നയന എൽസ. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ നയന പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം വളരെയേറെ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാൽ നയനയുടെ സ്റ്റൈലിനെ വിമർശിച്ച് പലരും സമൂഹമാധ്യമങ്ങളിൽ കമൻറ് ചെയ്യാറുണ്ട്. ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ വിമർശിക്കുന്നതിന് എതിരെ നയനയും എപ്പോഴും ശക്തമായി പ്രതികരിക്കാറുണ്ട്.
തേന്മാവിൻ കൊമ്പത്ത് സിനിമയിലെ ശോഭനയെ പോലെ വേഷം ധരിച്ച നയനയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇതിനു മുൻപ് താരം പങ്കുവെച്ച ഗ്ലാമറസ് ലക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. “ഞാൻ ധരിച്ചിരിക്കുന്ന വസ്ത്രം നിങ്ങളുടെ ചിന്തകളെക്കാൾ വലുതാണ്” എന്നാണ് പങ്കുവെച്ച പോസ്റ്റിന് നയന നൽകിയ അടിക്കുറിപ്പ്. ജൂൺ എന്ന ഒറ്റ സിനിമയിലൂടെ തന്നെ ശ്രദ്ധേയ നടിയാണ് നയന എൽസ.
സോഷ്യൽ മീഡിയയിൽ ബോൾഡും ഗ്ലാമറസ്സും ആയ ഫോട്ടോഷൂട്ടുകൾ താരം എപ്പോഴും പങ്കുവെക്കാറുണ്ട്. എപ്പോഴും നല്ല സ്റ്റൈലിഷ് ആയി വസ്ത്രം ധരിക്കുന്ന താരത്തിനെതിരെ നിരവധി നെഗറ്റീവ് കമന്റുകൾ ഉയരാറുണ്ട്. തന്റെ വസ്ത്രം തൻറെ സ്വാതന്ത്ര്യമാണ് ആ സ്വാതന്ത്ര്യത്തിനെതിരെ പോരാടാനും നയന മടിക്കാറില്ല. നെഗറ്റീവ് കമന്റ് ഇടുന്നവർക്ക് അതിന് തക്കതായ മറുപടി താരം നൽകാറുണ്ട്. എത്ര തന്നെ പുരോഗമനം ഉണ്ടായാലും സമൂഹത്തിൻറെ ഇത്തരം കാഴ്ചപ്പാടുകൾക്ക് മാറ്റം ഉണ്ടാകില്ല എന്നതിന്റെ തെളിവാണ് നയനയുടെ പുത്തൻ ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകളിലൂടെ തെളിയിക്കുന്നത്. ജൂൺ, മണിയറയിലെ അശോകൻ, ഗാർഡിയൻ തുടങ്ങിയ സിനിമകളിലൂടെ മികവിറ്റ പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകരുടെ കയ്യടി നേടിയ താരമാണ് നയന.
ജൂൺ എന്ന സിനിമയിൽ നായികയായ രജീഷാ വിജയൻറെ അടുത്ത കൂട്ടുകാരിയായ പ്ലസ് ടു കാരി കുഞ്ഞി എന്ന കഥാപാത്രത്തെയാണ് നയന ചിത്രത്തിൽ അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിനുശേഷം മണിയറയിലെ അശോകൻ എന്ന സിനിമയിലാണ് റാണി ടീച്ചർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. തൻറെ രണ്ടു ചിത്രത്തിലും ഒരു നാടൻ പെൺകുട്ടിയായി വന്ന താരം എന്നാൽ യഥാർത്ഥത്തിൽ ഒരു നാടൻ പെൺകുട്ടിയല്ല. വളരെയധികം മോഡേൺ ആയിട്ടുള്ള ഒരു പെൺകുട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ. മേക്കോവറുകളും ഫോട്ടോഷൂട്ടുകളും നടത്താൻ വളരെയധികം താല്പര്യമാണ് നയനയ്ക്ക്. എന്നാൽ ഇതിനെല്ലാം വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ നിന്നും പരിഹാസം കേൾക്കേണ്ടി വരാറുണ്ട്.
The post കുസൃതി കാട്ടി ചിരിച്ചുകൊണ്ട് ക്യൂട്ട് ആയി നയന എൽസ..!! appeared first on Mallu Talks.
from Mallu Articles https://ift.tt/CRMbwn5
via IFTTT