മിനിസ്ക്രീൻ–വെബ് സീരിസ് അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്, അവതാരക, റേഡിയോ ജോക്കി… എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ദിവ്യ എം. നായർ. ഒട്ടേറെ സിനിമകളിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും ചെമ്പൻ വിനോദ് ജോസ് തിരക്കഥയെഴുതി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ‘ഭീമന്റെ വഴി’യിലൂടെ മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമായി മാറുകയാണ് ദിവ്യ. ഭീമന്റെ വഴിയിലെ കുഞ്ചാക്കോ ബോബന്റെ കഥാപത്രത്തോളം പ്രാധാന്യമുള്ള കൗണ്‍സിലര്‍ റീത്തയായി നിറഞ്ഞാടുകയാണ് ദിവ്യ. മലയാളത്തിലെ പതിവ് സ്ത്രീ കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ വഴികളിലൂടെയാണ് റീത്തയുടെ സഞ്ചാരം.
ഭീമന്‍റെ വഴി എന്ന സിനിമയില്‍ റീത്ത ഉതുപ്പ് എന്ന കൗണ്‍സിലറുടെ വേഷത്തില്‍ എത്തി മലയാളികളുടെ മനം കവർന്ന നടിയാണ് ദിവ്യ എം. നായര്‍. തന്റെ ദേഷ്യത്തെ കുറിച്ച് താരം അഭിമുഖത്തില്‍ പങ്കുവച്ചത് ശ്രദ്ധനേടുന്നു.‘പറയേണ്ടത് ആരുടെ മുഖത്ത് നോക്കിയായാലും പറയാന്‍ എനിക്ക് ഒരു മടിയും ഇല്ല. എന്റെ ശരീരത്ത് തൊട്ടാല്‍ എനിക്ക് ദേഷ്യം വരും, അപ്പോള്‍ തന്നെ പ്രതികരിക്കുകയും ചെയ്യും. ശരീരം നൊന്താല്‍ മുഖം നോക്കാതെ പ്രതികരിക്കും. യാതൊരു പ്രകോപനവും കൂടാതെ ആരെയും ഉപദ്രവിയ്ക്കില്ല. കോളേജ് പഠന കാലത്തൊക്കെ ശല്യം ചെയ്തവര്‍ക്ക് കണക്കിന് കൊടുത്തിട്ടുണ്ട്. പക്ഷെ കരണം പുകയ്‌ക്കേണ്ട അവസ്ഥ ഒന്നും വന്നിട്ടില്ല’- താരം പറഞ്ഞു.
‘ഭീമന്റെ വഴി എന്ന ചിത്രത്തില്‍ ജിനു ജോസഫിനെ ചെരുപ്പ് വച്ച് ചവിട്ടുന്ന ഒരു രംഗം ഉണ്ട്. പ്രാക്ടീസ് സമയത്തൊക്കെ ചെയ്തു നോക്കാന്‍ പോലും മടിയായിരുന്നു. പക്ഷെ ഷോട്ടിന്റെ സമയത്ത് നല്ല ഒരു അസ്സല്‍ ചവിട്ട് കൊടുത്തിട്ടുണ്ട്’- ദിവ്യ പങ്കുവച്ചു.
The post ശരീരത്ത് തൊട്ടാൽ എനിക്ക് ദേഷ്യം വരും, മുഖം നോക്കാതെ പ്രതികരിക്കും, തുറന്നു പറച്ചിലുമായി നടി ദിവ്യ appeared first on Mallu Talks.
from Mallu Articles https://ift.tt/RQMTgza
via IFTTT