മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ മുഖമാണ് ലിന്റു റോണി. ഏഷ്യാനെറ്റിലെ ‘ഭാര്യ’ എന്ന സീരിയൽ ആണ് ലിന്റുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. സീരിയലിൽ ഭർത്താവിന്റെ പൊയ്മുഖങ്ങൾ അറിയാത്ത പാവപ്പെട്ട മുസ്ലീം പെൺകുട്ടിയായ റഹാനയായാണ് ലിന്റു എത്തിയത്. വിവാഹിതയായതോടെ ലിന്റു അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു. ഇപ്പോൾ താരം ലണ്ടനിൽ സ്ഥിരതാമസമാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമാണ് ലിന്റു. ഇപ്പോഴിതാ ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണ് ലിന്റു റോണി. അമ്മയാകാൻ തയ്യാറെടുക്കുകയാണ് ലിന്റു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ലിന്റുവിനും ഭർത്താവിനും കുഞ്ഞ് പിറക്കാൻ പോകുന്നത്.
ഭർത്താവിന്റെ സഹോദരൻ യുകെയിലെത്തിയതിന്റെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് താരം. വീണ്ടും എയർപോർട്ടിൽ കാണുമ്പോൾ ഞാൻ എങ്ങോട്ടേക്കെങ്കിലും പോവുകയാണോ എന്നൊക്കെ തോന്നിയേക്കാം. അച്ചുവിന്റെ ബ്രദർ ഇത്തവണ യുകെയിലേക്ക് എത്തിയിരിക്കുകയാണ്. ബേബിക്ക് ഒരുപാട് ബ്ലെസിംഗാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. എത്ര പേരാണ് ബേബിയെ കാണാൻ കാത്തിരിക്കുന്നത്.
എക്‌സൈറ്റ്‌മെന്റും സന്തോഷവുമൊക്കെയുണ്ട ഞങ്ങൾക്ക്. അച്ചായുടെ പപ്പയും മമ്മിയും ഒരുപാട് സാധനങ്ങൾ കൊടുത്ത് വിട്ടിട്ടുണ്ട്. ഞാൻ ചില കാര്യങ്ങൾ കൊടുത്ത് വിടണമെന്ന് പറഞ്ഞിരുന്നു. അതൊക്കെ പാക്ക് ചെയ്ത് കൊടുത്ത് വിട്ടിട്ടുണ്ട്. ചേന വേണമെന്ന് ഞാൻ പറഞ്ഞിരുന്നു. അത് വരെ അച്ചയുടെ അമ്മ കൊടുത്ത് വിട്ടിട്ടുണ്ട്. റെനി വന്നിട്ടുള്ളത് ജോലി ചെയ്യാനാണ്, സ്റ്റുഡന്റ് വിസയിൽ അല്ല.
വീഡിയോസും സ്‌റ്റോറിയും കണ്ട് പലരും ഇവിടത്തെ ജോലി സാധ്യതകളെക്കുറിച്ച് ചോദിക്കാറുണ്ട്. ചുമ്മാ പൊട്ടത്തരം പറയുന്നതല്ല, എല്ലാം അന്വേഷിച്ച് നോക്കി ഉറപ്പിച്ചതിന് ശേഷമാണ് കാര്യങ്ങൾ പറയുന്നത്. ഡാൻസ് ചെയ്യരുത് എന്നൊക്കെ ആളുകൾ പറയുന്നുണ്ട്. ഡാൻസിംഗും കുക്കിംഗും ഡ്രൈവിംഗുമൊക്കെ എനിക്കിഷ്ടമാണ്. മാക്‌സിമം കെയർ ചെയ്താണ് എല്ലാം ചെയ്യുന്നത്. എവിടെയെങ്കിലും അടങ്ങി ഇരുന്നൂടേ എന്നൊക്കെ ചിലർ ചോദിക്കുന്നുണ്ട്. ഇതൊരു രോഗാവസ്ഥയല്ല. മാക്‌സിമം എൻജോയ് ചെയ്യേണ്ട സമയമാണ്. നമ്മളെത്രയൊക്കെ പ്രൊട്ടക്റ്റ് ചെയ്താലും മുകളിലിരിക്കുന്ന ആളുടെ അത്രേം വരില്ല. എന്നോടുള്ള സ്‌നേഹം കൊണ്ടാണ് നിങ്ങൾ പറയുന്നതെന്നറിയാം. പ്രാർത്ഥിച്ച് കിട്ടിയതല്ലേ, ഇതിനൊന്നും വരില്ലെന്ന് എനിക്കുറപ്പുണ്ട്
The post ഗർഭകാലത്ത് ഡാൻസ് ചെയ്യരുതെന്നൊക്കെയാണ് ആളുകൾ പറയുന്നത്, പ്രാര്‍ത്ഥിച്ച് കിട്ടിയതാണ്, കുഞ്ഞിന് ഒന്നും സംഭവിക്കില്ല, ഗർഭാവവസ്ഥ ഒരു രോഗമല്ല- ലിന്റു റോണി appeared first on Mallu Talks.
from Mallu Articles https://ift.tt/wzHTumW
via IFTTT