നടി ശോഭനയുടെ ചെന്നൈയിലെ വീട്ടിൽ മോഷണം. വീട്ടു ജോലിക്കാരി കടലൂർ സ്വദേശിയായ വിജയയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ശോഭനയുടെ അമ്മയെ ശുശ്രൂഷിക്കാനായി എത്തിയ വിജയ, മാർച്ച് മുതലാണ് മോഷണം തുടങ്ങിയത്. പണം നഷ്ടപ്പെടുന്നുവെന്ന സംശയം തോന്നിയ ശോഭന, വിജയയോട് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു മറുപടി. തുടർന്ന് പൊലീസിൽ പരാതി നൽകി. പിന്നാലെ നടന്ന അന്വേഷണത്തിലാണ് മോഷണ വിവരം പുറത്തു വന്നത്.
പണം ശോഭനയുടെ ഡ്രൈവർ മുരുകന്റെ ഗൂഗിൾ പേ അക്കൗണ്ട് വഴി, മകൾക്ക് കൈമാറിയെന്ന് വിജയ വെളിപ്പെടുത്തി. സത്യം മനസിലായതോടെ ശോഭന പരാതി പിൻവലിച്ചെന്നും, വിജയയെയും മുരുകനെയും താക്കീത് ചെയ്തു വിട്ടയച്ചെന്നും തെയ്ന്നാംപെട്ട് എസ് ഐ പറഞ്ഞു. വിജയയെ തുടർന്നും വീട്ടിൽ നിർത്താൻ തീരുമാനിച്ചെന്നും മോഷ്ടിച്ച പണം ശമ്പളത്തിൽ നിന്നും പിടിക്കുമെന്നും റിപ്പോർട്ടുണ്ട്. ശോഭന വാർത്തയോട് പ്രതികരിച്ചിട്ടില്ല.
പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര നടിയും, നർത്തകിയുമാണ് ശോഭന. മണിച്ചിത്രത്താഴ് എന്ന മലയാളചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ശോഭനക്ക് ലഭിച്ചിട്ടുണ്ട്. ‘മിത്ര് മൈ ഫ്രണ്ട്’ എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ൽ ശോഭനക്ക് രണ്ടാമത്തെ ദേശീയ അവാർഡ് ലഭിച്ചു. പ്രശസ്ത നടി സുകുമാരിയും, നടൻ വിനീതും ബന്ധുക്കളാണ്. കുട്ടിക്കാലം മുതൽക്കേ ഭരതനാട്യം അഭ്യസിച്ചിരുന്ന ശോഭന 1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ഏപ്രിൽ 18’ എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്രരംഗത്ത് എത്തുന്നത്.
The post ശോഭനയുടെ ചെന്നെയിലെ വീട്ടിൽ നിന്ന് 41000 രൂപ മോഷണം പോയി, പണമെടുത്തത് വീട്ടിലെ ജോലിക്കാരി, സത്യം മനസിലായതോടെ പരാതി പിൻവലിച്ച് താരം appeared first on Mallu Talks.
from Mallu Articles https://ift.tt/Tt9suVh
via IFTTT