സിനിമാ പ്രമോഷനും പാര്‍ട്ടി കൊടി കൈയിലേന്തി ഭീമന്‍ രഘു; വിശദീകരണം ഇങ്ങനെ

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഭീമന്‍ രഘു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന പുരസ്‌കാരദാന ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയനോട് എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച ഭീമന്‍ രഘുവിന്റെ വാര്‍ത്തകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നത്. ബിജെപി വിട്ട് ഇടതുപക്ഷ അനുഭാവിയായി മാറിയ ഭീമന്‍ രഘു ഇപ്പോവിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സിനിമാ പ്രമോഷനും പാര്‍ട്ടി കൊടിയുമായാണ് ഭീമന്‍ രഘു എത്തിയത്.

മിസ്റ്റര്‍ ഹാക്കര്‍’ എന്ന സിനിമയുടെ പ്രമോഷനായാണ് പാര്‍ട്ടി കൊടിയുമായി ഭീമന്‍ രഘു എത്തിയത്. ‘മിസ്റ്റര്‍ ഹാക്കര്‍ എന്ന സിനിമയിലും സഖാവ് ആയാണ് ഞാന്‍ വേഷമിടുന്നത്. ഈ സിനിമ സഖാവിന്റെ സിനിമയാണ്. അതുകൊണ്ട് ഞാന്‍ പറഞ്ഞിട്ടാണ് കൊടി കൊണ്ടുവന്നത്.’

‘ഇയാള്‍ എന്തിനാണ് ഈ കൊടി വച്ചിറങ്ങുന്നതെന്ന് ആളുകള്‍ ചോദിക്കുമല്ലോ? അവിടെയും ചര്‍ച്ചയാകുമല്ലോ?’ എന്നാണ് ഭീമന്‍ രഘു പറയുന്നത്. പുരസ്‌കാരദാന ചടങ്ങില്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ചതിനെ കുറിച്ച് താരം പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.

‘മുഖ്യമന്ത്രി എന്ന നിലയില്‍ ആദരവ് പ്രകടിപ്പിച്ച് എഴുന്നേറ്റതാണ്. പുറകില്‍ ഇരിക്കുന്ന ആളുകളോട് ചോദിച്ചിട്ടാണ് ഞാന്‍ എഴുന്നേറ്റുനിന്നത്. പതിനഞ്ച് മിനിറ്റും ആ പ്രസംഗം നിന്നു കേട്ടു. എന്റെ സംസ്‌കാരമാണ് ഞാന്‍ അവിടെ കാണിച്ചത്. ബഹുമാനിക്കേണ്ട ആളെ ബഹുമാനിച്ചു.’

‘സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നില്ല. പിണറായി വിജയന്‍ ഒരു നല്ല മനുഷ്യനാണ്. അദ്ദേഹത്തെ പണ്ട് മുതലേ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. അതെന്റെ സംസ്‌കാരത്തില്‍ നിന്നും പഠിച്ചതാണ്. പല രാജ്യങ്ങളില്‍ നിന്ന് പോലും എന്നെ വിളിച്ചു.’

‘അതൊക്കെ ട്രോളുകള്‍ കൊണ്ട് സംഭവിച്ചതാണ്. എനിക്ക് അതില്‍ ഒരു വിരോധവുമില്ല. അത് അവരുടെ സംസ്‌കാരം. എനിക്ക് സ്ഥാനാര്‍ഥി ആകണമെന്ന് ആഗ്രഹമൊന്നുമില്ല. പക്ഷേ പാര്‍ട്ടി പറഞ്ഞാല്‍ ഞാന്‍ നില്‍ക്കും’ എന്നാണ് ഭീമന്‍ രഘു പ്രതികരിക്കുന്നത്.

The post സിനിമാ പ്രമോഷനും പാര്‍ട്ടി കൊടി കൈയിലേന്തി ഭീമന്‍ രഘു; വിശദീകരണം ഇങ്ങനെ appeared first on Mallu Talks.



from Mallu Articles https://ift.tt/o2aHgJr
via IFTTT
Previous Post Next Post