യൂട്യൂബ് ചാനലുകളിൽ മലയാളികൾക്കിടയിൽ ചുരുങ്ങിയ കാലം കൊണ്ട് സുപരിചിതരായ താരങ്ങളാണ് മല്ലു ഫാമിലിയിലെ ഓരോരുത്തരും. വീട്ടുവിശേഷങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയാണ് മല്ലു ഫാമിലിയിലെ ഓരോരുത്തരും പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നത്. ചുരുങ്ങിയ കാലം കൊണ്ടാണ് 10 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സിനെ ഈ കുടുംബം നേടിയെടുത്തത്.
കുടുംബത്തിലെ ഓരോരുത്തരും യൂട്യൂബ് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരുമാണ്. അടുത്തിടെയാണ് മല്ലു ഫാമിലിയിലെ ചില പൊട്ടിത്തെറികൾ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. യൂട്യൂബ് വീഡിയോകളിലൂടെയാണ് സുജിനും ഭാര്യയും തമ്മിൽ പിണങ്ങിയിരിക്കുകയാണെന്ന് വെളിപ്പെടുത്തിയത്. പിന്നാലെ തന്നെ ആരാധകർ ഇരുവരുടെയും പിണക്കം മാറ്റി ഒരുമിച്ച് എത്തണം എന്ന് ആവശ്യവുമായി രംഗത്തെത്തുകയും ചെയ്തു.എന്നാൽ ഭാര്യ വീട്ടിലേക്ക് പോവുകയും മറ്റൊരു ചാനൽ പുതിയതായി ആരംഭിക്കുകയും ചെയ്തതോടെ ഇരുവരുടെയും ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ പ്രകടമാകാൻ തുടങ്ങിയിരുന്നു. പക്ഷേ വിമർശകർ ആകട്ടെ ഇവർക്ക് സബ്സ്ക്രൈബ്ഴ്സിനെ കൂട്ടാനുള്ള നാടകം ആണെന്നായിരുന്നു കമൻറ് രേഖപ്പെടുത്തിയത്.
ഇപ്പോഴിതാ സബ്സ്ക്രൈബ്ഴ്സിനെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രണ്ടുപേരും കുടുംബകോടതിയിൽ എത്തിയ വാർത്തയാണ് പുറത്തുവരുന്നത്. സുജിനാണ് യൂട്യൂബിലൂടെ കുടുംബകോടതിയിൽ പോയെന്നും പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ പോവുകയാണെന്നും പതിനേഴാം തീയതി ഒരു തീരുമാനം ഉണ്ടാകുമെന്നും അറിയിച്ചത്. മക്കൾ രണ്ടുപേരാണ് ഇരുവർക്കും ഉള്ളത്. മകളെ ഭാര്യയുടെ അടുത്ത് ആക്കാം എന്ന് പറയുകയും ചെയ്തതായി അറിയിച്ചു. മകൾക്ക് രണ്ട് വയസ്സ് മാത്രം പ്രായമാണ് ഉള്ളത്.
സുജിനുമായി പിണക്കത്തിലായ ഭാര്യ പുതിയൊരു ചാനൽ ആരംഭിക്കുകയും ചെയ്തു. ഭാര്യ നിധയുടെ അഭിപ്രായങ്ങളൊക്കെ യൂട്യൂബ് ചാനലിലൂടെയാണ് വെളിപ്പെടുത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് ചാനൽ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സിന് നേടിയെടുക്കുകയും ചെയ്തു.
The post ഒടുവിൽ വഴക്ക് കുടുംബകോടതിയിലേക്ക് : മല്ലു ഫാമിലിയിലെ സുജിന്റെയും പൊന്നുവിന്റെയും ഇപ്പോഴത്തെ ജീവിതമിങ്ങനെ appeared first on Viral Max Media.
from Mallu Articles https://ift.tt/TJDNgVa
via IFTTT