അന്ന് ഒരുപാട് ഉടുപ്പുകൾ വാങ്ങിത്തന്നു, സ്വന്തം അച്ഛനെ പോലെയാണ് : സുരേഷ് ഗോപിയെ കുറിച്ച് അമൃത സുരേഷ്

മലയാള സിനിമയുടെ പ്രിയപ്പെട്ട ആക്ഷൻ സ്റ്റാർ സുരേഷ് ഗോപിയുടെ ഫാൻസ് മീറ്റ് അടുത്തിടെ ഒരു സ്വകാര്യമാധ്യമം സംഘടിപ്പിച്ചിരുന്നു മ് ഒരു ഓൺലൈൻ ചാനലിൽ സുരേഷ് ഗോപിയുടെ ആരാധകരും ഏറ്റവും അടുത്ത സഹപ്രവർത്തകരും അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു. അപ്രതീക്ഷിതമായി ഗായിക അമൃത സുരേഷ് കടന്നുവന്നിരുന്നു. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയാണ് അമൃത പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നത്. റിയാലിറ്റി ഷോയിൽ അമൃതയുടെ സ്പോൺസർ ആയിരുന്നത് നടൻ സുരേഷ് ഗോപി ആയിരുന്നു.

സുരേഷ് ഗോപിയെ കുറിച്ച് അമൃതം പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്. വാക്കുകൾ ഇങ്ങനെ: റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന സമയത്ത് നല്ല വസ്ത്രങ്ങൾ തനിക്കില്ലായിരുന്നു. വല്ല വസ്ത്രങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് തന്നെ ചില റൗണ്ടുകളിൽ പാട്ടിൽ നല്ല മാർക്ക് കിട്ടുമെങ്കിലും താരത്തിന്റെ കോസ്റ്റുമിന് മാർക്ക് കുറവായിരിക്കും.

അങ്ങനെ ഒരു എപ്പിസോഡിൽ തനിക്ക് വേണ്ടി സ്പോൺസർ ചെയ്യാമെന്ന് പറയുകയും ചെയ്തു. അങ്ങനെ തന്നെയും കുടുംബത്തെയും ജയലക്ഷ്മിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇഷ്ടമുള്ള ഡ്രസ്സും ചെരുപ്പുകളും ഒക്കെ വാങ്ങി തന്നു വെന്നും അമൃത സുരേഷ് പറയുന്നു.

തന്റെ ജീവിതത്തിൽ സുരേഷ് ഗോപിക്ക് ഒരു അച്ഛൻറെ സ്ഥാനമാണെന്നും ഇപ്പോൾ സമൂഹമാധ്യമത്തിൽ വരുന്ന നെഗറ്റീവുകളൊക്കെ അദ്ദേഹത്തെ ഒരിക്കലും ബാധിക്കില്ലെന്നും അദ്ദേഹം നല്ലൊരു മനസ്സിൻറെ ഉടമയാണെന്നും അമൃത സുരേഷ് കൂട്ടിച്ചേർത്തു

The post അന്ന് ഒരുപാട് ഉടുപ്പുകൾ വാങ്ങിത്തന്നു, സ്വന്തം അച്ഛനെ പോലെയാണ് : സുരേഷ് ഗോപിയെ കുറിച്ച് അമൃത സുരേഷ് appeared first on Viral Max Media.



from Mallu Articles https://ift.tt/Ux4iqVa
via IFTTT
Previous Post Next Post