ഈ കറുത്ത കാലുകളിൽ അഭിമാനിക്കുന്നു, ഇനിയും കാണിക്കും, സദാചാരക്കാർക്ക് കിടിലൻ മറുപടി നൽകി സയനോര

വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ തെന്നിന്ത്യയില്‍ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് സയനോര ഫിലിപ്പ്. പാട്ടില്‍ മാത്രമല്ല ഏതൊരു കാര്യത്തിലും നിലപാട് തുറന്നുപറയുന്നതില്‍ സയനോര വിട്ടുവീഴ്ച വരുത്തിയിട്ടില്ല.

വസ്ത്രധാരണത്തിന്റെ പേരില്‍ സ്ഥിരമായി സമൂഹമാദ്ധ്യമങ്ങളില്‍ സദാചാര ആക്രമണത്തിന് ഇരയാകുന്നയാളുമാണ് സയനോര. അത്തരത്തിലുള്ള ഒരു കമന്റിന് ഇപ്പോള്‍ താരം നല്‍കിയ മറുപടിയാണ് ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്.സ്റ്റേജില്‍ പാട്ടുപാടുന്ന വീഡിയോയ്‌ക്ക് താഴെയാണ് ഇപ്പോള്‍ ചില മോശം കമന്റുകള്‍ വന്നിട്ടുള്ളത്. ‘വൃത്തികെട്ട വേഷം നാണമില്ലാത്ത സ്ത്രീ’,’ഇതിന്റെയൊക്കെ തള്ളമാരെ പറഞ്ഞാല്‍ മതി’, ‘കഷ്ടം ഇത് ബോറായി മാഡം, നിങ്ങളുടെ പാട്ട് കൊണ്ട് എത്രയോ ആരാധകർ ഉള്ള ഒരാളാണ് താങ്കള്‍. ഇത് വേണ്ടിയിരുന്നില്ല’ തുടങ്ങിയ നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്.

‘ഈ പേജില്‍ വന്നു സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യർത്ഥന. എന്റെ ജീവിതം,എന്റെ വഴി , എന്റെ ശരീരം ! ഇവിടുന്നു ഒന്ന് ഒഴിഞ്ഞു തന്നാല്‍ വളരെ ഏറെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകള്‍ ഫോളോ ചെയ്യണം എന്ന യാതൊരു മുൻവിധിയും എനിക്ക് ഇല്ല. കറുത്ത കാലുകള്‍ ആണെങ്കിലും അത് എന്റെ കാലുകള്‍ ആണ്.ഞാൻ ഇതില്‍ അഭിമാനം കൊള്ളുന്നു ഇനിയും കാണിക്കുന്നത് ആയിരിക്കും.!! നിങ്ങള്‍ എന്ത് എന്നെ കുറിച്ച്‌ വിചാരിച്ചാലും ഒരു ചുക്കും ഇല്ല. ആരെയും നിർബന്ധിച്ച്‌ ഇവിടെ പിടിച്ചു നിർത്തിയിട്ടില്ല . Live and let live ! ഇതിന്റെ അർത്ഥം മനസിലാകാത്ത ഒരാള്‍ ആണ് നിങ്ങള്‍ എങ്കില്‍ ഈ പേജ് നിങ്ങള്‍ക്ക് ഉള്ളതല്ല.’ – എന്നാണ് സയനോര കമന്റ് ബോക്‌സില്‍ മറുപടി നല്‍കിയത്.

The post ഈ കറുത്ത കാലുകളിൽ അഭിമാനിക്കുന്നു, ഇനിയും കാണിക്കും, സദാചാരക്കാർക്ക് കിടിലൻ മറുപടി നൽകി സയനോര appeared first on Viral Max Media.



from Mallu Articles https://ift.tt/Q1By5wu
via IFTTT
Previous Post Next Post