ജനനം ബ്രാഹ്‌മണ കുടുംബത്തിൽ, 27-ാം വയസ് വരെ ഹിന്ദു, പിന്നീട് ക്രിസ്ത്യാനിയായി സിനിമ അഭിനയം വിട്ട് മത പ്രഘോഷണ ജീവിതം, നടി മോഹിനിയുടെ ജീവിതമിങ്ങനെ

തെന്നിന്ത്യൻ സിനിമയിൽ ഏറെ തിരക്കേറിയ നടിയായിരുന്നു മോഹിനി. 14-ാം വയസ്സിലാണ് മോഹിനി സിനിമയിലെത്തുന്നത്. വിവാഹ ശേഷം മോഹിനി യുഎസിൽ സ്ഥിര താമസമാക്കി. സിനിമയിൽ നിന്ന് നീണ്ട ഇടവേളയെടുക്കുകയും ചെയ്തു. ഹൈന്ദവ കുടുംബത്തിൽ ജനിച്ച മോഹിനി 2006 ൽ ക്രിസ്തുമതം സ്വീകരിച്ചത് അക്കാലത്ത് വലിയ വാർത്തയായിരുന്നു. താരത്തിനൊപ്പം കുടുംബവും മതം മാറി. തന്റെ മതം മാറ്റത്തെ കുറിച്ച്‌ ഒരു അഭിമുഖത്തിൽ താരം തുറന്നുപറഞ്ഞിട്ടുണ്ട്.

ബ്രാഹ്‌മണ കുടുംബത്തിലാണ് താൻ ജനിച്ചതെന്ന് മോഹിനി പറയുന്നു. മഹാലക്ഷ്മി എന്നാണ് മാതാപിതാക്കൾ ഇട്ട പേര്. 27-ാം വയസ് വരെ ഹിന്ദുവായിരുന്നു. വിവാഹം കഴിച്ച ഭരത്തും ബ്രാഹ്‌മണ കുടുംബത്തിൽ നിന്നുള്ള ആളാണെന്ന് രോഹിണി പറഞ്ഞു.

‘ഞങ്ങൾ തഞ്ചാവൂർ ബ്രാഹ്‌മണരാണ്. ഭരത്ത് പാലക്കാട് ബ്രാഹ്‌മണരും. എന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങളും വെല്ലുവിളികളുമുണ്ടായിരുന്നു. രോഗവും വന്നു. ഞാൻ ഇനിയുണ്ടാകില്ലെന്ന് വരെ പറഞ്ഞു. ഈ പ്രശ്‌നങ്ങളൊന്നും ഞാൻ പ്രാർത്ഥിച്ചിച്ചിട്ടും പൂജകൾ ചെയ്തിട്ടും മാറിയില്ല. എന്റെ മതത്തിൽ അതിനുള്ള ഉത്തരമുണ്ടായിരുന്നില്ല.

ഞാൻ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ഞാൻ ചെയ്യുന്ന പൂജകൾക്ക് എന്തുകൊണ്ട് ഫലം കിട്ടുന്നില്ല? ആ ചോദ്യങ്ങൾക്കൊന്നും ആ മതത്തിൽ ഉത്തരം കിട്ടിയില്ല. എന്നെ ആരും നിർബന്ധിക്കുകയോ ഈ മതത്തിലേക്ക് വരാൻ പറയുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് വഴികാട്ടിയായതും വെളിച്ചം കാണിച്ചു തന്നതും എന്നെ വിളിച്ചതും ജീസസ് ആയിരുന്നു. ദൈവമേ എന്നെ രക്ഷിക്കൂ എന്നാണ് ഞാൻ പറഞ്ഞത്,’ മോഹിനി പറഞ്ഞു. ബൈബിളും സഭകളെ കുറിച്ചുമെല്ലാം താൻ പഠിച്ചെന്നും അതിനുശേഷമാണ് മതം മാറിയതെന്നും മോഹിനി പറഞ്ഞു.

‘ഒരോ ദൈവത്തിനും ഓരോ മണ്ഡലം ആയിരുന്നു. എനിക്ക് ഒന്നും മനസിലായില്ല. എനിക്ക് സഹായം വേണമായിരുന്നു. അതിനൊന്നും ഉത്തരം കിട്ടാതെ ഇരുന്നപ്പോഴാണ് ജീസസ് വരുന്നത്. ജീവിതമാകെ മാറി. ഞാൻ തീർന്നെന്ന് പറഞ്ഞവർ അത്ഭുതപ്പെട്ടു നിൽക്കുന്ന അവസ്ഥയിലേക്ക് ഞാൻ എത്തി. ആർത്തറൈറ്റൈസ് മാറി, സ്‌പോണ്ടുലോസസ് മാറി, അടുത്ത ദിവസം രാവിലെ പത്ത് മണിക്ക് വിവാഹ മോചനമാണ്. എന്നാൽ ഇന്ന് രാത്രി ഭർത്താവ് വിളിച്ചിട്ട് നമ്മൾ ചെയ്യുന്നത് തെറ്റാണ്. നമുക്ക് നല്ലൊരു മകളുണ്ട്. നമ്മൾ പിരിയാൻ പാടില്ലെന്ന് പറഞ്ഞു, രണ്ടാമത് കുട്ടിയുണ്ടായി, പള്ളിയിൽ വച്ച്‌ വീണ്ടും വിവാഹം കഴിച്ചു, ഇങ്ങനെ ജീവിതം മുഴുവൻ മാറി,’ മോഹിനി പറഞ്ഞു.

The post ജനനം ബ്രാഹ്‌മണ കുടുംബത്തിൽ, 27-ാം വയസ് വരെ ഹിന്ദു, പിന്നീട് ക്രിസ്ത്യാനിയായി സിനിമ അഭിനയം വിട്ട് മത പ്രഘോഷണ ജീവിതം, നടി മോഹിനിയുടെ ജീവിതമിങ്ങനെ appeared first on Viral Max Media.



from Mallu Articles https://ift.tt/oY24OLg
via IFTTT
Previous Post Next Post