മലയാളികളുടെ എക്കാലത്തേയും പ്രിയ നായികമാരിൽ ഒരാളാണ് സംവൃത സുനിൽ. അഭിനയരംഗത്തു നിന്ന് ഇപ്പോൾ മാറി നിൽക്കുകയാണെങ്കിലും സംവൃതയോടുള്ള മലയാളികളുടെ ഇഷ്ടത്തിന് ഒരു മാറ്റവും വന്നിട്ടില്ല. ഭർത്താവിനും മക്കൾക്കുമൊപ്പം അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണിപ്പോൾ സംവൃത.
താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സംവൃത പങ്കുവച്ചിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ സംവൃത കുടുംബത്തിന് ഒപ്പം കൊച്ചിയിൽ സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. സിനിമയിലെ തന്നെ തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ വേണ്ടിയാണ് സംവൃത കുടുംബത്തിന് ഒപ്പം എത്തിയത്.
ഭർത്താവ് അഖിലിനും അച്ഛനും ഒപ്പമുള്ള ഫോട്ടോസാണ് സംവൃത പങ്കുവച്ചിട്ടുള്ളത്. “മീര നന്ദന്റെ വിവാഹ സൽക്കാരത്തിനായി എല്ലാവരും അണിഞ്ഞൊരുങ്ങി! മീരയ്ക്കും ശ്രീജുവിനും വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിക്കുന്നു..”, ഇതായിരുന്നു സംവൃത ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ടായിരുന്നത്. സാരി ഉടുത്തതും, മേക്കപ്പിട്ടതും തനിച്ചാണ് എന്ന് സംവൃത പോസ്റ്റില്‍ വ്യക്തമാക്കി. ഹെയര്‍ സെറ്റ് ചെയ്യാന്‍ വേണ്ടി മാത്രം സീമ ചേച്ചി സഹായിച്ചിട്ടുണ്ടത്രെ.
ധരിച്ച സാരിയാവട്ടെ 12 വര്‍ഷം പഴക്കമുള്ളതാണ്. തന്റെ വിവാഹ വസ്ത്രങ്ങള്‍ക്കൊപ്പം അമ്മായിയമ്മ കൊണ്ടുവച്ച സാരിയ ഇപ്പോഴാണ് സംവൃത ധരിക്കുന്നത്. ധരിച്ചിരിയ്ക്കുന്ന ആഭരണങ്ങള്‍ സ്വന്തം കലക്ഷനിലുള്ളതാണ് എന്നും സംവൃത പറയുന്നുണ്ട്. ഫോട്ടോ എടുത്ത് കൊടുത്തത് അകിയും അച്ചുവുമാണത്രെ. ഇതൊക്കെ ആരാണെന്നോ എന്താണെന്നോ ഒന്നും കൊളാബ് ചെയ്തിട്ടില്ല. എന്തായാലും ലുക്ക് പൊളിച്ചു എന്നാണ് ആരാധകരുടെ കമന്റുകള്‍
The post ഒറ്റയ്ക്ക് സാരിയുടുത്തു, മേക്കപ്പിട്ടു, ഉടുത്തത് 12 വര്‍ഷം പഴക്കമുള്ള സാരി, മീര നന്ദന്റെ റിസപ്ഷന് പോയ ലുക്കിനെക്കുറിച്ച് സംവൃത appeared first on Viral Max Media.
from Mallu Articles https://ift.tt/5RpQTPr
via IFTTT