മകൾ ഹൻസികയെക്കുറിച്ച് ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ച് നടൻ കൃഷ്ണകുമാർ. ‘ഞങ്ങൾ തമ്മിൽ 37 വയസ്സ് വ്യത്യാസം, പക്ഷെ, അവളുടെ ആത്മാവ് എന്നേക്കാൾ ഈ ഭൂമിയിൽ സഞ്ചരിച്ച പോലെ. അനുഭവങ്ങൾ ഉള്ളതുപോലെ’, കൃഷ്ണകുമാർ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം:‘Hansika.. വീട്ടിലെ ഏറ്റവും ഇളയ അംഗം. ഞങ്ങൾ തമ്മിൽ 37 വയസ്സ് വ്യത്യാസം. പക്ഷെ, പലപ്പോഴും തോന്നാറുണ്ട് അവളുടെ ആത്മാവ് എന്നേക്കാൾ ഈ ഭൂമിയിൽ സഞ്ചരിച്ച പോലെ. അനുഭവങ്ങൾ ഉള്ളതുപോലെ.. പക്വത അധികമുള്ള ഒരാളെ പോലെ.. കുടുംബത്തിലെ 6 പേരിൽ ഏറ്റവും അധികം ക്ഷെമ ഉള്ള ആൾ.. അവളിൽ നിന്നും പലതും ചോദിച്ചു മനസിലാക്കാറുണ്ട്, പഠിക്കാറുണ്ട്.. ഒരു പിതാവെന്ന നിലയിൽ ഇതൊക്കെ ജീവിതത്തിലെ വലിയ വിജയങ്ങളായി തോന്നാറുണ്ട്..ദൈവത്തിനു നന്ദി’,
നടൻ കൃഷ്ണ കുമാറിന്റെ കുടുംബത്തിലെ ഏറ്റവും ഇളയ സെലിബ്രിറ്റി തകൂടിയാണ് ഹൻസിക. ഇൻസ്റ്റഗ്രാമിൽ മാത്രം 1.2 മില്യൺ ഫോളോവേഴ്സാണ് ഹൻസികക്ക്. ഡാൻസ്, അക്രോബാറ്റിക്, അഭിനയം എന്നിവയിലെല്ലാം മിടുക്കിയായ ഹൻസിക ചില്ലറക്കാരിയല്ല, വലിയ ഫാൻബേസാണ് താരത്തിന് സോഷ്യൽ മീഡിയയിലുള്ളത്.
മുൻപ് ഹൻസികയുടെ അമ്മ സിന്ധുകൃഷ്ണയും ഇളയമകളെ കുറിച്ച് ഇതേ കമന്റ് പറഞ്ഞിരുന്നു. മക്കളുടെ കാര്യങ്ങളില്‍ അനാവശ്യമായ നിയന്ത്രണങ്ങള്‍ വെക്കുന്നവരല്ല ഞങ്ങളെന്ന് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും പറഞ്ഞിരുന്നു.
The post ഞങ്ങൾ തമ്മിൽ 37 വയസ് വ്യത്യാസം, പക്ഷെ, അവളുടെ ആത്മാവ് എന്നേക്കാൾ ഈ ഭൂമിയിൽ സഞ്ചരിച്ച പോലെ, ആറുപേരിൽ ഏറ്റവും ക്ഷമയുള്ളത് ഇവൾക്കാണ്, ഹൻസികയെക്കുറിച്ച് കൃഷ്ണകുമാർ appeared first on Viral Max Media.
from Mallu Articles https://ift.tt/RtmTYEw
via IFTTT