നടി എന്ന രീതിയിലുള്ള പരി​ഗണനയൊന്നും ജയിലിൽ ലഭിച്ചിരുന്നില്ല, എല്ലാവരേയും പോലെ തറയിൽ പാ വിരിച്ചാണ് ഉറങ്ങിയത്, ജയിലിൽ കിടന്നതിന്റെ പേരിൽ സീരിയലിൽ നിന്നും ഒഴിവാക്കി, ഞാൻ തെറ്റ് ചെയ്തിട്ടില്ലാത്തയാളാണ്- ശാലു മേനോൻ

മലയാളികളുടെ പ്രിയപ്പെട്ട നർത്തകിയും അഭിനേത്രിയുമാണ് ശാലു മേനോൻ. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച നടിയാണ് ശാലു മേനോൻ. മിനിസ്‌ക്രീനിൽ ഏറെ ശ്രദ്ധേയയാ താരം ഒരു ഇടവേളയ്ക്ക് ശേഷം കറുത്തമുത്തിലെ കന്യ എന്ന വേഷത്തിലൂടെ ഗംഭീര മടങ്ങിവരവാണ് കാഴ്ചവെച്ചത്. മഞ്ഞിൽ വിരിഞ്ഞ് പൂവ് എന്ന സീരിയലിലും ശക്തമായ കഥാപാത്രം ശാലു ചെയ്തിരുന്നു. നൃത്തം അഭ്യസിക്കാൻ തുടങ്ങിയ ശാലു ഇപ്പോൾ നിരവധി നൃത്ത വിദ്യാലയങ്ങൾ നടത്തി വരികയാണ്. യൂട്യൂബിലും ശാലു സജീവമാണ്. താരത്തിന്റെ ഡാൻസ് വീഡിയോകൾ ഒക്കെ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോളിതാ ജയിൽ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ശാലു മേനോൻ.

വിഷമഘട്ടത്തിൽ ഒപ്പം നിന്നത് അമ്മയും അമ്മൂമ്മയും എന്റെ സ്റ്റുഡന്റ്സും അവരുടെ പാരന്റ്സുമാണ്. സിനിമയിൽ മാത്രം കണ്ടിട്ടുള്ള കാര്യങ്ങളാണ് ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളത്. ജയിലിൽ കിടന്നുവെന്നതിന്റെ പേരിൽ പലരും എന്നെ സീരിയലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഞാൻ തെറ്റ് ചെയ്തിട്ടില്ലാത്തയാളാണ്. അതിന്റെ പേരിൽ ഞാൻ വിഷമിച്ചിരിക്കേണ്ട കാര്യമില്ലല്ലോ. പല തരത്തിലുള്ള ആളുകളെ ജയിലിൽ വെച്ച് കണ്ടു. നാൽപ്പത്തിയൊമ്പത് ദിവസം ജയിലിൽ കിടന്നു. പലരുടെയും വിഷമങ്ങൾ മനസിലാക്കി. നടി എന്ന രീതിയിലുള്ള പരി​ഗണനയൊന്നും ലഭിച്ചിരുന്നില്ല. എല്ലാവരേയും പോലെ തറയിൽ പാ വിരിച്ചാണ് ഉറങ്ങിയിരുന്നത്. എന്റെ കൂടെ ഒരാളെ താമസിച്ചിരുന്നുള്ളു. ഒരു പ്രായമായ അമ്മയായിരുന്നു. നാല് വർഷമായി അവർ ജയിലിൽ കിടക്കുകയാണ്. മകന് അമ്മയെ വേണ്ട.

അതുകൊണ്ടാണ് അവർ ജയിലിൽ തന്നെ തുടരുന്നത്. അധികം ആരെയും വിശ്വസിക്കരുതെന്ന പാഠം ഞാൻ പഠിച്ചു. അറസ്റ്റുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അന്ന് ന്യൂസ് കവർ ചെയ്യാൻ വന്ന മീഡിയയ്ക്ക് ഞാൻ ചായ വരെ കൊടുത്തിരുന്നു. അറസ്റ്റ് ചെയ്യുമോയെന്ന് പേടിച്ച് കുടുംബക്കാർ വരെ മാറി നിന്നു.

The post നടി എന്ന രീതിയിലുള്ള പരി​ഗണനയൊന്നും ജയിലിൽ ലഭിച്ചിരുന്നില്ല, എല്ലാവരേയും പോലെ തറയിൽ പാ വിരിച്ചാണ് ഉറങ്ങിയത്, ജയിലിൽ കിടന്നതിന്റെ പേരിൽ സീരിയലിൽ നിന്നും ഒഴിവാക്കി, ഞാൻ തെറ്റ് ചെയ്തിട്ടില്ലാത്തയാളാണ്- ശാലു മേനോൻ appeared first on Viral Max Media.



from Mallu Articles https://ift.tt/bwNPmc9
via IFTTT
Previous Post Next Post