പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ കാണാനുളള മലയാളികളുടെ ആവേശം ഇന്നും ചോർന്ന് പോയിട്ടില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനിൽക്കുകയാണ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറഉള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ ഒരു മാധ്യമത്തോട് തന്റെ വിശേഷങ്ങൾ സംസാരിക്കവെ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിവാദങ്ങളിൽ നിന്ന് എപ്പോഴും മാറി നടക്കാൻ മോഹൻലാൽ എന്ന നടൻ ശ്രമിക്കാറില്ലേയെന്നുള്ള ചോദ്യത്തിനായിരുന്നു മോഹൻലാലിന്റെ മറുപടി.
പൊതുബോധത്തിന് അനുസരിച്ച് നീങ്ങാൻ സാധിക്കാത്ത ഒരാളാണ് മോഹൻലാൽ എന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും, അത് താങ്കളുടെ നിഷ്‌കളങ്കത കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന വിലയിരുത്തലുണ്ടെന്നുമായിരുന്നു അവതാരകൻ പറഞ്ഞത്. ഇതിന് മോഹൻലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു.
എന്റെ സ്വഭാവം അങ്ങനെയാണ്. അതിലും വലിയ കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ട്. വെറുതെ സന്തോഷത്തോടെ ഇരുന്നാൽ പോരെ. വല്ലവരുടെയും വായിലിരിക്കുന്ന ചീത്ത കേൾക്കുന്നത് എന്തിനാണ് എന്നാണ് മോഹൻലാൽ പറയുന്നത്. അപ്പോഴും അറിയാതെ പെട്ട് പോകുന്നില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് പ്ലാൻ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ആളല്ല താനെന്നും തനിക്ക് അങ്ങനെ പെടുന്നതിലോ തന്നെ പറ്റി ആരെങ്കിലും പറയുന്നതിലോ ഒരു കുഴപ്പവുമില്ലെന്നും താരം പറയുന്നു.
The post എന്റെ സ്വഭാവം അങ്ങനെയാണ്, അതിലും വലിയ കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ട്. വെറുതെ സന്തോഷത്തോടെ ഇരുന്നാൽ പോരെ. വല്ലവരുടെയും വായിലിരിക്കുന്ന ചീത്ത കേൾക്കുന്നത് എന്തിനാണ് appeared first on Viral Max Media.
from Mallu Articles https://ift.tt/m5gO3MC
via IFTTT