ക്യാപ്റ്റൻ അനുഷ്‌മാൻ സിംഗിന്റെ ഭാര്യ താനല്ലെന്ന് ചാർലി സിനിമയിൽ അഭിനയിച്ച നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസരുമായ രേഷ്മ സെബാസ്റ്റ്യൻ. സ്മൃതി സിംഗിന്റെ അക്കൗണ്ട് ആണെന്ന് തെറ്റിദ്ധരിച്ച് പലരും തന്റെ ചിത്രങ്ങളും അക്കൗണ്ടും ഉപയോഗിക്കുന്നതിനെതിരെ ആയിരുന്നു താരം രംഗത്തെത്തിയത്.രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായ മകനെ ഓർത്ത് വിലപിക്കുമ്പോൾ ഭാര്യ ഇൻസ്റ്റഗ്രാമിൽ സൗന്ദര്യ പ്രദർശനം നടത്തുന്നു എന്നൊക്കെ ക്യാപ്ഷനോട് ഒക്കെയാണ് രേഷ്മയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിച്ചത്. തൻറെ പേര് ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോവുകയാണെന്ന് രേഷ്മ വ്യക്തമാക്കുകയും ചെയ്തു.
ഇന്ത്യൻ ആർമി സൈനികനായ ക്യാപ്റ്റൻ അനുഷ് സിംഗിന്റെ വിധവ സ്മൃതി സിംഗിന്റെ പേജ് ഇൻസ്റ്റഗ്രാം അക്കൗണ്ട് അല്ല പ്രൊഫൈലുകൾ വ്യക്തമായി വായിക്കൂ. തെറ്റായ വിവരങ്ങളും കമന്റുകളും പ്രചരിപ്പിക്കുന്നതിൽ നിന്നും ദയവായി വിട്ടുനിൽക്കു. ഇത് മോശമായ കാര്യമാണ് എൻറെ ഐഡന്റിറ്റി ഉപയോഗിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് കാണുന്നുണ്ട്.നിയമനടപടിയുമായി മുന്നോട്ടു പോവുകയാണ്. ഇത്തരം ഷെയറുകൾ കണ്ടെത്തുകയാണെങ്കിൽ ദയവായി ഞങ്ങളെ അറിയിക്കുക സോഷ്യൽ മീഡിയയിലൂടെ രേഷ്മ എഴുതി.
The post എൻറെ ഐഡന്റിറ്റി തെറ്റായി പ്രചരിപ്പിക്കുന്നു, ഞാൻ സ്മൃതി സിംഗ് അല്ല: രേഷ്മ സെബാസ്റ്റ്യൻ appeared first on Viral Max Media.
from Mallu Articles https://ift.tt/aQOcT5m
via IFTTT