മലയാള സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയാണ് മിയ ജോര്‍ജ്ജ്. വിവാഹശേഷം കുഞ്ഞിന്റെ ജനനത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത മിയ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും ഇതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ആദ്യമായി ഭർത്താവ് അശ്വിൻ മിയയെക്കുറിച്ചു പറയുന്ന വാക്കുകൾ ആണ് വൈറലായി മാറുന്നത്. മിയയിൽ മാറ്റം വേണം എന്ന് താൻ ആഗ്രഹിക്കുന്ന കാര്യത്തെക്കുറിച്ചാണ് അശ്വിൻ തുറന്നു സംസാരിച്ചത്. ചില കാര്യങ്ങളിൽ ഭയങ്കര ഹെൽപ്പ് ലെസ്സ് ആണ്. പ്രത്യേകിച്ചും ടെക്‌നോളജി. ഒരു ബാങ്കിൽ ഒക്കെ കയറിച്ചെന്നാൽ എന്ത് ചെയ്യണം എന്നുപോലും അറിയാതെ നിന്നുകളയും. അതിലൊക്കെ കുറച്ചുകൂടി ബോൾഡ് ആകണം എന്ന് എനിക്ക് ഉണ്ട്. ഈ നാലുവർഷമായി മിയ അതിൽ ഒരു മാറ്റവും വരുത്തിയില്ല.
എവിടെ പോയാലും എന്നെ കൂടെ കൊണ്ട് പോകും. അതുകൊണ്ടുതന്നെ ചെയ്യാൻ ഉള്ളതൊക്കെ ഞാൻ ചെയ്യും. അശ്വിൻ പറയുന്നു. പറ്റില്ല എങ്കിൽ പറ്റില്ല എന്ന് തുറന്നു പറയണം എന്നാണ് അശ്വിൻ പറയുന്നത്. എപ്പോഴും അത് എന്നെ ഉപദേശിക്കാറുണ്ട്. ഒരു കടയിൽ പോയാൽ ഒരു സാധനം എങ്കിലും വാങ്ങാതെ ഇറങ്ങില്ല. ഇനി അവർക്ക് വിഷമം ആയാലോ എന്നാണ് മിയയുടെ പേടി- അശ്വിൻ കൂട്ടിചേർക്കുന്നു.
ഒരു കടയിൽ ചെന്നിട്ട് ഇഷ്ടം അല്ലാത്ത സാധനം പോലും ഞാൻ എടുത്തു കൊണ്ട് വരും. എന്നാൽ ഇതിലൊക്കെ എന്നെ അശ്വിൻ വഴക്ക് പറയും. നമ്മളുടെ പ്രൊഫെഷൻ ഇതാണ് എന്ന് മനസിലാക്കുന്ന ഒരാൾ ആണ് ഭർത്താവ് എന്ന് ആഗ്രഹം ഉണ്ടായിരുന്നു. പിന്നെ കലാപരമായി ഒരു താത്പര്യം ഉണ്ടാകണം എന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ആലോചന വന്ന സമയത്തും ഡിമാൻഡ് എനിക്ക് അത് മാത്രമായിരുന്നു.
പുറം ലോകവുമായി എന്റെ പാർട്ണറിനു ഒരു ബന്ധം വേണം എന്നും എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. എനിക്ക് വിദേശത്തു ഒന്നും പോകണം എന്നൊന്നും ഉണ്ടായിരുന്നില്ല. ആലോചന വരുമ്പോളും എന്റെ മനസ്സിൽ പാലായിൽ നിന്നും ഒരാളെ കീട്ടിയാൽ അത്രയും നല്ലത് എന്നുമാത്രമാണ് ചിന്തിച്ചതും അതായിരുന്നു ആഗ്രഹവും. അങ്ങനെ തന്നെ നടന്നതിൽ വലിയ സന്തോഷവും ഉണ്ട്
The post ബാങ്കിലൊക്കെ ചെന്നാൽ എന്ത് ചെയ്യണം എന്നുപോലും അറിയില്ലായിരുന്നു, ഒരു കടയിൽ പോയാൽ ഒരു സാധനം എങ്കിലും വാങ്ങാതെ ഇറങ്ങില്ല. ഇനി അവർക്ക് വിഷമം ആയാലോ എന്നാണ് പേടി appeared first on Viral Max Media.
from Mallu Articles https://ift.tt/DRd6LXf
via IFTTT