പ്രായം കൂടുംതോറും കൂടുതല്‍ ചെറുപ്പമാകുന്നു; സ്റ്റൈലിഷ് ഔട്ട്ഫിറ്റില്‍ സുജ കാര്‍ത്തിക, പിറന്നാളാഘോഷ ചിത്രത്തോടൊപ്പം പ്രായം വെളിപ്പെടുത്തി പ്രിയ താരം

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിക്കാറുണ്ട് പല താരങ്ങളും. ആദ്യ സിനിമയിലൂടെ തന്നെ മികച്ച സ്വീകാര്യത സ്വന്തമാക്കിയവരും കുറവല്ല. എന്നാല്‍ ഇവരില്‍ പലരും സിനിമയില്‍ നിന്നും പൂര്‍ണ്ണമായി അകന്നുപോയിരുന്നു പിന്നീട്. ഇവരില്‍ പലരുടെയും തിരിച്ചുവരവിനായാണ് ഇന്നും പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് പലരും ഭംഗിവാക്ക് പറയാറുണ്ടെങ്കിലും അത് സാധ്യമാവാറില്ലെന്നുള്ളതാണ് മറ്റൊരു കാര്യം. വിവാഹത്തോടെ സിനിമയില്‍ നിന്നും അകന്നുപോയ താരങ്ങളിലൊരാളാണ് സുജ കാര്‍ത്തിക. പ്രണയിനിയായും കുശുമ്പിയായ സഹോദരിയായും നായികയായുമൊക്കെ ഈ താരം സിനിമകളില്‍ നിറഞ്ഞുനിന്നിരുന്നു.

വിവാഹത്തോടെയായിരുന്നു താരം അഭിനയ മേഖലയില്‍ നിന്നും വിട്ടു നിന്നത്. പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച സുജ കാർത്തിക ഡോക്ടറേറ്റ് നേടുകയും ഗ്ലോബൽ ബിസിനസ് ആൻഡ് മാർക്കറ്റിങ് രംഗത്ത് അധ്യാപികയായി ജോലി നോക്കുകയും ചെയ്തു. യുജിസിയുടെ ജെആർഎഫ് നേടിയ സുജ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നു സോഷ്യൽ സയൻസിലാണു പിഎച്ച്ഡി നേടിയത്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചായിരുന്നു സുജയുടെ ഗവേഷണ പ്രബന്ധം. 2002-2013 കാലഘട്ടത്തിലായി 2 ഡസനോളം സിനിമയിൽ അഭിനയിച്ച സുജ 2009ൽ പിജിഡിഎം കോഴ്സ് ഒന്നാം റാങ്കോടെ വിജയിച്ചിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു സുജ കാര്‍ത്തികയുടെ പിറന്നാള്‍. എന്നെ ഓര്‍ത്തതിന് നന്ദി. പിറന്നാള്‍ ദിനത്തില്‍ മറക്കാതെ എനിക്ക് ആശംസ അറിയിച്ചവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഈ ദിനം സ്‌പെഷലാക്കി മാറ്റിയത് ഭര്‍ത്താവാണെന്നും താരം പറയുന്നു.

എനിക്ക് 40 വയസായോ എന്നല്ലേ നിങ്ങള്‍ക്ക് അറിയേണ്ടത്. അതിനുള്ള ഉത്തരം ഈ ചിത്രങ്ങളിലുണ്ട്. അവസാനത്തെ ചിത്രങ്ങള്‍ നോക്കിയാല്‍ അത് മനസിലാവുമെന്നും സുജ കുറിച്ചിട്ടുണ്ട്. 40 ആയിട്ടില്ല 39 ലേക്ക് കടന്നിട്ടേയുള്ളൂ. കൈവിരലുകളിലൂടെയായി തന്റെ പ്രായം കാണിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു സുജ. പതിവില്‍ നിന്നും വ്യത്യസ്തമായി താരം തന്നെ വയസ് തുറന്നുപറയുകയായിരുന്നു എന്നത് ശ്രദ്ധേയമാണ്.

The post പ്രായം കൂടുംതോറും കൂടുതല്‍ ചെറുപ്പമാകുന്നു; സ്റ്റൈലിഷ് ഔട്ട്ഫിറ്റില്‍ സുജ കാര്‍ത്തിക, പിറന്നാളാഘോഷ ചിത്രത്തോടൊപ്പം പ്രായം വെളിപ്പെടുത്തി പ്രിയ താരം appeared first on Viral Max Media.



from Mallu Articles https://ift.tt/aStg5uf
via IFTTT
Previous Post Next Post