അമ്മയുടെ പേരിൽ മോളി കണ്ണമാലിയ്ക്ക് സഹായം ചെയ്യാൻ പറ്റാത്തിന് കാരണമുണ്ട്, അംഗങ്ങളിൽ നിന്ന് ഒരുപാട് സഹായം അവർക്ക് കിട്ടിയിട്ടുണ്ട്- ടിനി ടോം

അസുഖ ബാധിതയായി കിടപ്പിലായ നടി മോളി കണ്ണമാലിയുടെ ചികില്‍സയ്ക്കായി താരസംഘടനയായ അമ്മയില്‍ സഹായം ചോദിച്ചിരുന്നുവെന്നും എന്നാല്‍ കിട്ടിയില്ലെന്നുമാണ് നടിയുടെ മകന്‍ ജോളി ആരോപിച്ചത്. ഈ ആരോപണം അമ്മയ്ക്കെതിരെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു. എന്നാല്‍ എന്തുകൊണ്ടാണ് അമ്മയ്ക്ക് സഹായിക്കാന്‍ കഴിയാത്തത് എന്ന് നടന്‍ ടിനി ടോം കൗമുദിയുമായുള്ള അഭിമുഖത്തില്‍ വിശദീകരിച്ചിരിക്കുകയാണ്.

മോളി കണ്ണമാലിയ്ക്ക് അംഗത്വമില്ല. ‘ഒരു സംഘടനയ്ക്ക് അതിന്റെ നിയമവശങ്ങള്‍ വച്ചിട്ടേ നീങ്ങാന്‍ പറ്റുകയുള്ളൂ. പേഴ്‌സണല്‍ നമുക്ക് എന്ത് സഹായം വേണമെങ്കിലും ചെയ്യാം. എന്നാല്‍ ഒരു സംഘടനയ്ക്ക് ചെയ്യണമെങ്കില്‍ നിയമവശങ്ങള്‍ ഉണ്ട്. കേരളത്തിലെ ഏത് കലാകാരന്മാര്‍ക്ക് എന്ത് സംഭവിച്ചാലും ചെയ്യേണ്ടിവരും. അമ്മയില്‍ അംഗത്വമെടുക്കുന്നതെന്തിനാണെന്ന് പറഞ്ഞാല്‍ അംഗങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യം മറ്റൊരാള്‍ക്ക് കിട്ടില്ല. പിന്നെ പേഴ്‌സണലായി ഒരുപാട് പേര്‍ സഹായിച്ചിട്ടുണ്ട്.

ആദ്യം വീടുവച്ചുകൊടുക്കാന്‍ നേരം മമ്മൂക്കയാണ് ഏറ്റവും കൂടുതല്‍ ഹെല്‍പ് ചെയ്തത്. അല്ലാതെ പേഴ്‌സണലായിട്ട് പലരും സഹായിച്ചിട്ടുണ്ട്. അംഗങ്ങളില്‍ നിന്ന് ഒരുപാട് സഹായം അവര്‍ക്ക് കിട്ടിയിട്ടുണ്ട്. .’- അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം അമ്മ സംഘടനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സി സി എല്‍ വിവാദത്തെ കുറിച്ചും ടിനി ടോം പ്രതികരിച്ചു. അമ്മ ഇപ്പോള്‍ ഒരു ഫുട്‌ബോള്‍ ടീം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അത് എക്‌സൈസുമായി കളിച്ച് ജയിച്ചിട്ടുണ്ട്. രാജീവ് പിള്ള, പാഷാണം ഷാജി ഇവരൊക്കെ കളിക്കുന്നുണ്ട്. അവരൊക്കെ തന്നെയാണ് ക്രിക്കറ്റിലും കളിക്കുന്നതെന്ന് ടിനി പറഞ്ഞു.

ചാക്കോച്ചന് സി 3 എന്നൊരു ക്രിക്കറ്റ് ടീമുണ്ട്. അമ്മയെ സംബന്ധിച്ച് ഇപ്പോള്‍ ഒരു ക്രിക്കറ്റ് ടീമിനെ കൊണ്ടു നടക്കാനുള്ള ശേഷിയില്ല. മറ്റേ ടിം എപ്പോഴും കളിക്കുന്ന ടീമാണ്. അമ്മ മുന്നിട്ടിറങ്ങാത്തത് കൊണ്ട് സി 3 സ്‌ട്രൈക്കേഴ്‌സ് എന്ന ബാനറില്‍ കളിക്കുക മാത്രമാണ് ചെയ്യുന്നത്.

The post അമ്മയുടെ പേരിൽ മോളി കണ്ണമാലിയ്ക്ക് സഹായം ചെയ്യാൻ പറ്റാത്തിന് കാരണമുണ്ട്, അംഗങ്ങളിൽ നിന്ന് ഒരുപാട് സഹായം അവർക്ക് കിട്ടിയിട്ടുണ്ട്- ടിനി ടോം appeared first on Mallu Talks.



from Mallu Articles https://ift.tt/o5ZWTGU
via IFTTT
Previous Post Next Post