തണ്ണീർ മത്തനിലെ സ്റ്റെഫി തന്നെയാണോ ഇത്? കിടിലൻ ലുക്കിൽ ഗോപിക രമേഷ്..!!!

എത്ര ചെറിയ കഥാപാത്രമാണ് എങ്കിലും അത് ആരാധകരുടെ മനസ്സ് കീഴടക്കുന്നു എന്നുള്ളത് വലിയൊരു കാര്യമാണ്. വിനീത് ശ്രീനിവാസൻ ചിത്രമായ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നുവന്ന താരമാണ് ഗോപിക രമേശ്. സിനിമ പ്രേമികൾ ആസ്വദിച്ച് കണ്ടൊരു സിനിമയായിരുന്നു ഗിരീഷ് സംവിധാനം ചെയ്ത തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രം.

ഹയർ സെക്കൻഡറി സ്കൂൾ കാലഘട്ടത്തെ കുറിച്ച് ആയിരുന്നു സിനിമ. വിനീത് ശ്രീനിവാസൻ, മാത്യു തോമസ്, അനശ്വര രാജൻ എന്നിവരായിരുന്നു സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിരവധി അഭിനേതാക്കളെ ആണ് സിനിമ പുതിയതായി പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. സിനിമയിൽ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് ഗോപിക രമേശ് അവതരിപ്പിച്ചത്.

സൂപ്പർസ്റ്റാറുകൾ ഒന്നുമില്ലാതെ തന്നെ സിനിമ വൻ വിജയമാക്കി തീർക്കാം എന്നും, 50 കോടി നേടാൻ സാധിക്കും എന്നും തെളിയിച്ച ഒരു ചിത്രമായിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ. സിനിമയിൽ മാത്യു തോമസ് അവതരിപ്പിച്ച ജയ്സൺ എന്ന കഥാപാത്രത്തിന് രണ്ടാമതായി ക്രഷ് തോന്നുന്ന കഥാപാത്രമായിരുന്നു സ്കൂളിലെ തന്റെ ജൂനിയറായി എത്തിയ സ്റ്റെഫി. യാതൊരു വികാരവുമില്ലാത്ത പെൺകുട്ടിയാണ് സ്റ്റെഫി എന്ന് ജയ്സൺ വിശേഷിപ്പിച്ച ആ കഥാപാത്രത്തെ വളരെ മനോഹരമായാണ് ഗോപിക രമേഷ് അവതരിപ്പിച്ചത്. ഒരു ചെറിയ കഥാപാത്രമായിരുന്നിട്ടും തൻറെ അഭിനയ മികവുകൊണ്ട് നിരവധി ആരാധകരെ നേടാൻ താരത്തിന് സാധിച്ചു. താരം ഇപ്പോൾ തമിഴിൽ ഒരു വെബ് സീരീസിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. തമിഴിലും താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഫോർ എന്ന മലയാള ചിത്രമാണ് ഗോപികയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.

സമൂഹമാധ്യമങ്ങളിലെ ഒരു താരം തന്നെയാണ് ഗോപിക രമേഷ്. ഇപ്പോൾ താരം പങ്കുവെച്ച ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. താരം തൻ്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ യൂട്യൂബ് ചാനലിലൂടെ നിരവധി വീഡിയോകളാണ് താരം ആരാധകരുമായി പങ്കുവെക്കാറുള്ളത്. താരത്തിന്റെ ഗ്ലാമറൈസ് ലുക്കിലുള്ള പുത്തൻ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ഇപ്പൊൾ ആരാധകർ.

The post തണ്ണീർ മത്തനിലെ സ്റ്റെഫി തന്നെയാണോ ഇത്? കിടിലൻ ലുക്കിൽ ഗോപിക രമേഷ്..!!! appeared first on Mallu Talks.



from Mallu Articles https://ift.tt/EeZWDJ4
via IFTTT
Previous Post Next Post