അസുഖ വിവരം അറിഞ്ഞപ്പോൾ ലക്ഷ്മിയും മോളും പേടിച്ചുപോയി, അമ്പലത്തിലും പള്ളികളിലുമായി നിരവധിപ്പേർ‌ പ്രാർത്ഥനയും വഴിപാടും നടത്തി

നവമാദ്ധ്യമങ്ങളിൽ പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണ് മിഥുൻ രമേശ്. ടെലിവിഷൻ ഷോകളിലൂടെയും ഏതാനും സിനിമകളിലൂടെയും പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടാൻ മിഥുന് കഴിഞ്ഞിട്ടുണ്ട്രസകരമായ അവതരണ ശൈലിയിലൂടെ പരിപാടിയിൽ പങ്കെടുക്കുന്നവരെയും അതിഥികളെയും പ്രേക്ഷകരെയും കൈയിലെടുക്കാനായത് തന്നെയാണ് മിഥുനെ ജനകീയനാക്കിയത്. മിഥുൻ രമേശിന്റെ ഭാര്യ ലക്ഷ്മി മേനോനും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്.ബ്ലോ​ഗറായി തിളങ്ങുന്ന താരത്തിനും സോഷ്യൽ മീഡിയയിൽ ആരാധകർ നിരവധിയാണ്.

മിഥുൻ രമേശിനെ ബെൽസ് പാൾസിയെ തുടർന്ന് ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. രോ​ഗവിരത്തെക്കുറിച്ചും ഡിസ്ചാർജായതിനെക്കുറിച്ചുമെല്ലാം മിഥുൻ വ്യക്തമാക്കിയിരുന്നു. ഇപ്പോളിതാ മിഥുൻ രോ​ഗത്തെക്കുറിച്ച് വറയുകയാണ്, വാക്കുകളിങ്ങനെ, ഞാൻ ഭേദപ്പെട്ടുവരുന്നു.98 ശതമാനവും ശരിയായി എല്ലാവരുടെയും പ്രാർത്ഥനയ്ക്കും, സ്നേഹത്തിനും നന്ദി പറയുകയാണ് മിഥുൻ. കഴിഞ്ഞദിവസം താരം ദുബായിൽ തിരിച്ചെത്തിയത് സുഹൃത്തുക്കൾ ആഘോഷമാക്കിയിരുന്നു.

നൂറു ശതമാനം റിക്കവറി ഉള്ള അസുഖം ആണ് ബെൽസ് പാൾസി. കോമഡി ഉത്സവത്തിന്റെ ഷോ ചെയ്യുന്ന സമയത്ത് കണ്ണിന്റെ ഭാഗത്തു ഒരു ചെറിയ പ്രശ്നം ഉണ്ടായിരുന്നതായി തോന്നി. എന്നാൽ ഉറക്കം ഇല്ലാത്തതിന്റെ വിഷയങ്ങൾ ആണെന്നാണ് കരുതിയത്. കുറെ ദിവസത്തെ യാത്രകളും കാറിൽ ആയിരുന്നു അതിന്റെ ഒക്കെ ആണെന്നും പറയുന്നുണ്ട്. ചെവിയിൽ കാറ്റ് അടിച്ചാലും മതി ഈ അസുഖം വരാൻ, എന്നാൽ എല്ലാവർക്കും വരുന്ന അസുഖം അല്ല. എനിക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ ഞാൻ കരുതിയതും ഉറക്കം ഇല്ലാത്തതിന്റെ ആണ് എന്നാണ്. എന്നാൽ വെള്ളം കുടിക്കുന്ന സമയത്ത് ആണ് ആ വ്യത്യാസം മനസിലാകുന്നത്.

ആദ്യം വിതുരയിലെ ഹോസ്പിറ്റലിൽ ആണ് കാണിക്കുന്നത്. അവിടെ നിന്നും ആണ് നേരെ അനന്തപുരിയിലേക്ക് പോകുന്നത്. 24 മണിക്കൂറിനുള്ളിൽ നമ്മൾ മരുന്ന് കഴിക്കണം.ആർക്ക് വേണം എങ്കിലും ഇത് വരാം. രണ്ടുവയസ്സുള്ള കുട്ടിക്ക് വരെ ഇത് വന്നതായി ഞാൻ കണ്ടു. ശരിക്കും കൊറോണ ഒന്നും അല്ല ഇതിനു കാരണം. ഇതിനു ഒരു പ്രത്യേക കാരണം നമ്മൾക്ക് പറയാൻ ആകില്ല. എനിക്ക് വേണ്ടി പ്രാര്ഥിച്ചവർ ഒരുപാട് പേരുണ്ട്. ഈ കൈയ്യിൽ കെട്ടിയിരിക്കുന്ന ചരട് വരെയും എനിക്ക് ആരോ അയച്ചു തന്നതാണ്. ഒരുപാട് പ്രസാദവും എനിക്ക് കിട്ടിയിരുന്നു. പള്ളിയിൽ പ്രാർത്ഥനകൾ നടന്നു, അമ്പലത്തിൽ വഴിപാടുകൾ വരെ കഴിപ്പിച്ചവർ ഉണ്ട്.

നമ്മൾ ഈ ഫീൽഡിലേക്ക് വരുമ്പോൾ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടാകില്ലേ. എന്റെ കരിയറിൽ ഒരു ബ്രേക്ക് ആയത് കോമഡി ഉത്‌സവം തന്നെയാണ്. സ്റ്റേജ് ആണ് എന്നും എനിക്ക് സന്തോഷം നൽകുന്നത്. അത് കഴിഞാൻ ഇഷ്ടം റേഡിയോ ആണ്. മമ്മുക്ക വിളിച്ചു എന്താണ് എന്ന് തിരക്കി, സുരേഷേട്ടൻ, ദിലീപേട്ടൻ ഒക്കെ വിളിച്ചു. ചാക്കോച്ചൻ പിഷാരടി, ഒക്കെയും ഹോസ്പിറ്റലിൽ വന്നു. പറയുമ്പോൾ ഒരുപാട് ആളുകൾ എനിക്ക് വേണ്ടി ഇടപെട്ടവരാണ്.

അസുഖം വന്നാൽ അപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോകണം എന്നാണ് പറയാൻ ഉള്ളത്. പിന്നെ റെസ്റ്റ് എടുക്കണം. ഈ ഒരു വിഷയം ഉണ്ട് എന്ന് ലക്ഷ്മി അറിഞ്ഞപ്പോൾ മുതൽ ലക്ഷ്മി ടെൻസ്ഡ് ആയി മോളും പേടിച്ചു പോയി. സെൽഫി എടുത്ത് അയച്ചു കൊടുത്തപ്പോൾ ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞു. എന്നെ ആശുപത്രിയിൽ കാണിച്ചില്ല എങ്കിൽ മനുഷ്യാവകാശ കമ്മീഷനിൽ കേസ് കൊടുക്കും എന്ന് എന്റെ അസിസ്റ്റന്റിനെ വരെ ലക്ഷ്മി വിളിച്ചു പറഞ്ഞു.

The post അസുഖ വിവരം അറിഞ്ഞപ്പോൾ ലക്ഷ്മിയും മോളും പേടിച്ചുപോയി, അമ്പലത്തിലും പള്ളികളിലുമായി നിരവധിപ്പേർ‌ പ്രാർത്ഥനയും വഴിപാടും നടത്തി appeared first on Mallu Talks.



from Mallu Articles https://ift.tt/9CYKezq
via IFTTT
Previous Post Next Post