2016 ൽ പുറത്തിറങ്ങിയ പോപ്കോൺ എന്ന മലയാളം ചിത്രത്തിലൂടെ വെളുത്തിരയിലേക്ക് കടന്നുവന്ന താരമാണ് സംയുക്ത മേനോൻ. ശേഷം 2018 ല്‍ തീവണ്ടി എന്ന ചിത്രത്തിൽ ടോവിനോ തോമസിന്റെ നായികയായി അഭിനയിച്ചു നിരവധി പ്രേക്ഷക സ്വീകാര്യത നേടി. അഭിനയ മികവുകൊണ്ട് കരിയറിൽ നിരവധി നേട്ടങ്ങൾ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ താരം പങ്കുവയ്ക്കാറുള്ള ചിത്രങ്ങളെല്ലാം തന്നെ ആരാധകർ നിമിഷ നേരം കൊണ്ട് ഏറ്റെടുക്കാറുണ്ട്. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ നിരവധി സിനിമകളിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ലില്ലി, കളരി, ഒരു യമണ്ടൻ പ്രേമകഥ, ഉയരെ, കൽക്കി, എടക്കാട് ബെറ്റാലിയൻ, അണ്ടർ വേൾഡ്, വെള്ളം, ആണും പെണ്ണും, വോൾഫ്, കടുവ എന്നിങ്ങനെ നിരവധി സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിലും തമിഴിലും തെലുങ്കിലും ആയി മൂന്ന് ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തുവരാൻ ഒരുങ്ങുന്നത്. ജീവിതത്തിലും നല്ല ബോൾഡ് ആയ പെൺകുട്ടിയാണ് സംയുക്ത. തൻറെ ശക്തമായ നിലപാടുകൾ എപ്പോഴും ആരാധകരെ വിസ്മയിപ്പിക്കാറുണ്ട്. തൻ്റെ വിവാഹത്തെ കുറിച്ച് സംയുക്ത പറയുന്നത് ഇങ്ങനെ; തീർച്ചയായും എൻ്റേത് ഒരു പ്രണയ വിവാഹം ആയിരിക്കും. എന്നാൽ കല്യാണം എന്നെ സംബന്ധിച്ച് വളരെ അത്യാവശ്യമായ ഒരു കാര്യം അല്ല.
വിവാഹത്തിന് വേണ്ടി ലൈഫ് ഇൻവെസ്റ്റ് ചെയ്യാൻ ഞാൻ ഉദ്ധേശിക്കുന്നുമില്ല. പക്ഷേ നല്ലൊരു പ്രണയം ഉണ്ടായാൽ തീർച്ചയായും വിവാഹം ഉണ്ടാകും. എന്നാലും വിവാഹം കഴിച്ചാലും ഇല്ലെങ്കിലും ഞാൻ ഒരു കുഞ്ഞിനെ ദത്തെടുത്ത് വളർത്തും എന്നത് ഉറപ്പായ കാര്യമാണ് എന്നും സംയുക്ത പറയുന്നു.
The post പട്ടുസാരിയുടുത്ത് ഇത്രയും സ്റ്റൈലിഷ് ആകാൻ പറ്റുമോ? അടിപൊളി ലുക്കിൽ സംയുക്ത മേനോൻ appeared first on Mallu Talks.
from Mallu Articles https://ift.tt/c4zBRUH
via IFTTT