മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമായ ആശാ ശരതിന്റെ മകൾ ഉത്തരയുടെ വിവാഹം താരനിബിഡമായി. അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷ്ണൽ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. ആദിത്യ മേനോനാണ് ഉത്തരയുടെ കഴുത്തിൽ താലിചാർത്തിയത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം.ദിലീപ്, കാവ്യ ലാൽ, മനോജ് കെ ജയൻ ഉൾപ്പെടെയുള്ള നിരവധി താരങ്ങളും വിവാഹത്തിനെത്തിയിരുന്നു. ചുവപ്പ് നിറത്തിലെ സാരിയിൽ അതീവ സുന്ദരിയായാണ് ഉത്തര എത്തിയത്. കാവ്യ മാധവനും ദിലീപും വിവാഹത്തിൽ പങ്കെടുത്തു. നീല സാരിയൊക്കെ ഉടുത്ത്, തലയിൽ മുല്ലപ്പൂവൊക്കെ ചൂടി ശാലീന സുന്ദരിയായിട്ടാണ് കാവ്യ വന്നത്.
മകളുടെ കല്യാണത്തിനും തിളങ്ങിയത് ആശ ശരത്ത് തന്നെയാണ്. പച്ച നിറത്തിലുള്ള സാരിയായിരുന്നു ആശയുടെ വേഷം. ചടങ്ങുകൾ കൃത്യമായി നടത്തുന്നതിലും അതിഥികളെ സ്വീകരിയ്ക്കുന്നതിലും എല്ലാം അതീവ ശ്രദ്ധയായിരുന്നു ആശയ്ക്ക്
കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഉത്തരയെ അതീവസന്തോഷത്തോടെ നോക്കി നിൽക്കുകയാണ് ആശ ശരത്തും ഭർത്താവ് ശരത്തും. ഉത്തര, കീർത്തന എന്നീ രണ്ട് പെൺമക്കളാണ് താരത്തിനുള്ളത്. ഉത്തരയുട വിവാഹ വസ്ത്രം സെലക്ട് ചെയ്യുന്നതിന്റെ വീഡിയോയും ആശ ശരത് ആരാധകരുമായി പങ്കുവച്ചിരുന്നു.
അതീവശ്രദ്ധയോടെ വിവാഹ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്ന ആശ ശരത്തിനെ വീഡിയോയിൽ കാണാം. പാട്ടും ഡാൻസുമൊക്കെയായി വളരെ ആഘോഷത്തോടെയാണ് ഇന്നലെ ഉത്തരയുടെ ഹൽദി, മെഹന്ദി ചടങ്ങുകൾ നടന്നത്. ആശ ശരത്തിനൊപ്പം തന്നെയാണ് ഉത്തരയും സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഖെദ്ദ എന്ന ചിത്രത്തിലെ ഇരുവരുടേയും കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
The post ആശാ ശരതിന്റെ മകളുടെ കല്യാണത്തിന് എത്തിയത് വൻ താര നിര, നീല സാരി ഉടുത്ത്, കാവ്യ എത്തിയത് തലയിൽ മുല്ലപ്പൂ ചൂടി ശാലീന സുന്ദരിയായി appeared first on Mallu Talks.
from Mallu Articles https://ift.tt/481paCS
via IFTTT