ബി ജെ പിയില്‍ ചേര്‍ന്നതോടെ നഷ്ടമായത് പുലിമുരുകന്‍ അടക്കമുള്ള ചിത്രങ്ങളിലെ വേഷം; ആളുകള്‍ തന്നെ പുച്ഛിക്കാന്‍ തുടങ്ങി

ജയന്റെ പെട്ടന്നുള്ള മരണത്തിനു ശേഷം അദ്ദേഹത്തിൻറെ പകരക്കാരനായി വെള്ളിത്തിരയിൽ എത്തിയ നടനാണ്‌ ഭീമൻ രഘു. ആദ്യമായി നായകനായ ഭീമൻ എന്ന ചിത്രത്തിൽ നിന്നാണ്‌ അദ്ദേഹത്തിന് ഭീമൻ രഘു എന്ന പേര് ലഭിച്ചത്. അടുത്തിടെ നടൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരുന്നു. ഇപ്പോളിതാ രാഷ്ട്രീയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പറയുകയാണ് താരം.

തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കുന്ന സമയത്താണ് ഒന്ന് രണ്ട് ചിത്രങ്ങൾ വന്നത്. പുലിമുരുകൻ ഉൾപ്പടെയുള്ള ചിത്രങ്ങളായിരുന്നു അത്. ആ സിനിമയിൽ പ്രവർത്തിക്കാതിരിക്കാൻ സാധിക്കാത്തത് എനിക്ക് വളരെ വിഷമമായി. എന്റെ മണ്ഡലമായ പത്തനാപുരത്തായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്.

എനിക്ക് പോകാൻ സാധിച്ചില്ല. അതിന് ശേഷം വെറെ ഒരു പടം വന്നു. അതിനും പോകാൻ സാധിച്ചില്ല. അങ്ങനെ രണ്ട് മൂന്നും ചിത്രങ്ങളിലേക്ക് പോകാൻ പറ്റാത്ത സാഹചര്യം വന്നതോടെ അവർ തന്നെ തീരുമാനിച്ചു ഇയാൾ ഇനി സിനിമയിലേക്കില്ലെന്ന് ഭീമൻ രഘു പറഞ്ഞു.

അതേസമയം, രാഷ്ട്രീയത്തിലേക്കിറങ്ങിയത് തെറ്റായ തീരുമാനമായിരുന്നെന്ന് ഭീമൻ രഘു നേരത്തെ പല അഭിമുഖങ്ങളിലും സമ്മതിച്ചിട്ടുണ്ട്. മറ്റൊരു അഭിമുഖത്തിൽ, ബി ജെ പിയിൽ ചേർന്നതോടെ ആളുകൾ തന്നെ പുച്ഛിക്കാൻ തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് അറിഞ്ഞ് കൊണ്ട് തന്നെ മത്സരിപ്പിച്ചതാണെന്നും ഭീമൻ രഘു പറഞ്ഞിരുന്നു.

The post ബി ജെ പിയില്‍ ചേര്‍ന്നതോടെ നഷ്ടമായത് പുലിമുരുകന്‍ അടക്കമുള്ള ചിത്രങ്ങളിലെ വേഷം; ആളുകള്‍ തന്നെ പുച്ഛിക്കാന്‍ തുടങ്ങി appeared first on Mallu Talks.



from Mallu Articles https://ift.tt/03MJZbE
via IFTTT
Previous Post Next Post