തെന്നിന്ത്യന്‍ സിനിമാസ്വാദകരുടെ പ്രിയപ്പെട്ട താരമാണ് നിത്യ മേനോന്‍. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും പിന്നീട് നായികാനടിയായി മാറുകയും ചെയ്ത താരമാണ് നിത്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്‍റെ ഫോട്ടോകളും വീഡിയോകളും ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്.
ഗ്ലാമറസ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്പോള്‍ പോസിറ്റീവും നെഗറ്റീവുമായ നിരവധി കമന്‍റുകളാണ് വരുന്നത്. എന്നാല്‍ നിത്യ അതൊന്നും ശ്രദ്ധിക്കാറേയില്ല. നിത്യ ഒരു നടനെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകളും അടുത്തയിടെ പ്രചരിച്ചിരുന്നു. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും താരം നേരത്തെ സംസാരിച്ചിരുന്നു. എല്ലാ അഭിമുഖങ്ങളിലും വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ചോദിക്കാറുണ്ടെന്നും താരം പറയുന്നു. ഇക്കാര്യങ്ങളെക്കുറിച്ചു പറഞ്ഞ നിത്യയുടെ വാക്കുകളാണിപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഈ രണ്ടു കാര്യങ്ങളും ഉണ്ടായാലേ ജീവിക്കാന്‍ കഴിയുകയൊള്ളോ. എന്തുകൊണ്ടാണ് മറ്റുള്ളവര്‍ എന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത്. നമ്മുടെ ദാന്പത്യ ജീവിതം നന്നായി നടക്കണമെങ്കില്‍ നമ്മളെ മനസിലാക്കുന്ന ഒരു പങ്കാളിയെ കണ്ടെത്തണം. അതില്ലാതെ ജീവിതം മുന്നോട്ടു പോകില്ല. ഒത്തുപോകാന്‍ കഴിയാത്തവരോടൊപ്പം ജീവിക്കുന്നതിനേക്കാള്‍ നല്ലത് വിവാഹം കഴിക്കാതിരിക്കുന്നതാണ്.
സാധാരണമായതിനാല്‍ അതിനെതിരെ ഒന്നും പ്രതികരിക്കില്ല. എന്നാല്‍ വിവാഹിതരായ നായകന്മാരെക്കുറിച്ചുള്ള ഗോസിപ്പുകള്‍ പ്രശ്നമാണ്. കാരണം ഞാന്‍ കാരണം ആരുടേയും കുടുംബത്തില്‍ വിള്ളലുണ്ടായാല്‍ അത് സഹിക്കാന്‍ കഴിയില്ല. എന്‍റെ വ്യക്തിപരമായ കാര്യങ്ങളായതിനാല്‍ മറ്റാരും ഇതില്‍ ഇടപെടേണ്ടതില്ല. നിത്യാ മേനോന്‍ പറഞ്ഞു.
The post ഞാന്‍ കാരണം മറ്റാരുടെയെങ്കിലും കുടുംബത്തില്‍ വിള്ളലുണ്ടായാല്‍ സഹിക്കാന്‍ കഴിയില്ല-നിത്യ മേനോന്‍ appeared first on Mallu Talks.
from Mallu Articles https://ift.tt/VF1pQqx
via IFTTT