എന്റെ ശബ്ദം, രൂപം, മുഖക്കുരു എന്നിവയൊക്കെ മറ്റുള്ളവരോട് ഇടപഴകുന്നതിൽ നിന്നും എന്നെ പിന്നോട്ട് വലിച്ച കാര്യങ്ങളാണ്- സായ് പല്ലവി

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് സായ് പല്ലവി. ‘ഗാർഗി’ എന്ന തമിഴ് ചിത്രമാണ് ഇവരുടെ ഏറ്റവും പുതുതായി പുറത്തിറങ്ങിയ ചിത്രം .. യുവ താരങ്ങളും പുതുമുഖങ്ങളും എല്ലാമായി തികച്ചും പരീക്ഷണാത്മക ചിത്രമായിരുന്നു പ്രേമം. വലിയ ഹിറ്റുകൾ സ്വന്തമാക്കിയ ചിത്രം ഒരു വ്യക്തി എന്ന നിലയിൽ തന്നിൽ വരുത്തിയ മാറ്റത്തെക്കുറിച്ച് പങ്കുവെയ്ക്കുകയാണ് സായ് പല്ലവി. സിനിമ വിജയിച്ചപ്പോൾ വ്യക്തിപരമായി തനിച്ച് ലഭിച്ച അംഗീകാരം വളരെ വലുതാണെന്നും അത് മുന്നോട്ടുള്ള തന്റെ സിനിമ ജീവിതത്തെ ഏറെ സ്വാധീനിച്ചെന്നുമാണ് താരം വ്യക്തമാക്കുന്നത്.

പ്രേമത്തിൽ മലർ മിസ് എന്ന കഥാപാത്രമായാണ് സായ് പല്ലവി എത്തുന്നത്. അതുവരെ സിനിമയിൽ നിലനിന്നിരുന്നു നായിക സങ്കൽപ്പങ്ങളെ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു പ്രേമത്തിലൂടെ അൽഫോൺസ് മുന്നോട്ടുവെച്ച രണ്ട് നായികമാരും. മേരിയും മലരും ഹിറ്റാകാനുള്ള കാരണവും ഈ മാറ്റമാണ്. ഈ ചിത്രത്തിൽ അഭിനയിക്കുന്നതിന് മുൻപ് വളരെ ഇൻസെക്യൂരിറ്റി ഫീലുള്ള ഒരാളായിരുന്നെന്നും ഇതിനൊക്കെ മാറ്റമുണ്ടാകാൻ കാരണം അൽഫോൺസ് പുത്രനാണെന്നും പറയുകയാണ് സായ് പല്ലവി.

പ്രേക്ഷകർക്ക് സിനിമ കാണുമ്പോൾ ആവശ്യം പുറമെ കാണുന്ന് സൗന്ദര്യമല്ല. അവരുടെ ശ്രദ്ധ എപ്പോഴും അഭിനയത്തിലും സിനിമയുടെ ഉള്ളടക്കത്തിലുമായിരിക്കും. അത് തിരിച്ചറിയാൻ എന്നെ സഹായിച്ച ചിത്രമാണ് പ്രേമം. ഇന്ന് സിനിമകൾ ചെയ്യാൻ എനിക്ക് കോൺഫിഡൻസ് ലഭിച്ചതും പ്രേമത്തിലൂടെയാണ്. ജോർജിയയിൽ വെച്ചാണ് ഞാൻ സിനിമ ആദ്യമായി കാണാൻ പോകുന്നത്. എന്നെ സ്‌ക്രീനിൽ കാണിച്ചപ്പോൾ തന്നെ ആളുകൾ കൈയ്യടിക്കാൻ ആരംഭിച്ചു. ആ നിമിഷം എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അതൊരു വലിയ തിരിച്ചറിവായിരുന്നെന്നും ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ സായ് പങ്കുവെച്ചു.

The post എന്റെ ശബ്ദം, രൂപം, മുഖക്കുരു എന്നിവയൊക്കെ മറ്റുള്ളവരോട് ഇടപഴകുന്നതിൽ നിന്നും എന്നെ പിന്നോട്ട് വലിച്ച കാര്യങ്ങളാണ്- സായ് പല്ലവി appeared first on Mallu Talks.

from Mallu Articles https://ift.tt/KSzGHev
via IFTTT
Previous Post Next Post