ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് അമൃത നായര്‍. ടെലിവിഷന്‍ ഷോകളിലും സോഷ്യല്‍ മീഡിയയില്‍ അമൃത സജീവമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അമൃത തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ളത്. തന്റെ അമ്മയുടെ അസുഖത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അമൃത ഇപ്പോള്‍.
മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് അമ്മയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് അമൃത പറയുന്നത്. പെട്ടെന്ന് ഒരു ദിവസം ലൊക്കേഷനില്‍ വച്ച് അമ്മയ്ക്ക് നെഞ്ചു വേദന വന്നു. പിന്നാലെ തല കറങ്ങി വീണു
. ആശുപത്രിയില്‍ കാണിച്ചെങ്കിലും മൈനര്‍ അറ്റാക്കിന്റെ ലക്ഷണമാണ് എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്.വീട്ടില്‍ തിരിച്ചെത്തി വീണ്ടും അതേ അവസ്ഥ വന്നു. പല തവണ ആശുപത്രിയില്‍ കൊണ്ടുപോയി. ഒടുവിലാണ് അറിഞ്ഞത്, യൂട്രസ്സില്‍ ഫൈബ്രോയ്ഡ് ഉണ്ടായിരുന്നു എന്ന്. അത് പരിതിക്ക് അപ്പുറം വളര്‍ന്നു. പിരിയഡ്സ് ആയി കഴിഞ്ഞാല്‍, ഏഴ് ദിവസത്തിന് അപ്പുറവും അമ്മയ്ക്ക് നല്ല ബ്ലീഡിങ് ഉണ്ടാവുമായിരുന്നു.
എന്നാല്‍ അതൊന്നും അമ്മ ശ്രദ്ധിച്ചില്ല. ഇപ്പോള്‍ അതൊരു സീരയിസ് സ്റ്റേജിലായി. ഇനി ആര്‍ക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ എന്ന തമ്പ്‌നെയിലോടു കൂടെയാണ് അമൃതയുടെ വീഡിയോ. ഇത്തരം ബ്ലീഡിംഗുകള്‍ ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പും നടി നല്‍കുന്നുണ്ട്. ഇപ്പോള്‍ അമ്മയ്ക്ക് യൂട്രസ് റിമൂവ് ചെയ്യുക അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല. പെട്ടന്ന് ആണ് ഓപ്പറേഷന്‍ വേണം എന്ന് പറഞ്ഞത്. ഇന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആവുകയാണ് എന്ന് പറഞ്ഞാണ് താരം വീഡിയോ അവസാനിപ്പിക്കുന്നത്.
The post ലൊക്കേഷനിൽ വെച്ച് തലകറങ്ങി വീണു, അമ്മയ്ക്ക് പെട്ടെന്ന് സർജറി വേണം.. ഇനി ആർക്കും ഇങ്ങനെ ഉണ്ടാവാതിരിക്കട്ടെ- അമൃത നായർ appeared first on Mallu Talks.
from Mallu Articles https://ift.tt/oAYGaIn
via IFTTT