ഡാഡിയ്ക്ക് മനസാക്ഷിയില്ല, മകന്റെ കല്യാണത്തിന് വന്നാല്‍ ചെരുപ്പൂരി അടിക്കുമെന്ന് അവര്‍ പറഞ്ഞു- ഷക്കീല

തനിക്ക് കുടുംബത്തില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവെച്ച് നടി ഷക്കീല. ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് താന്‍ കുടുംബത്തിന് വേണ്ടി സ്വത്തുക്കള്‍ സമ്പാദിച്ചിട്ടും തനിക്ക് നേരിടേണ്ടി വന്ന അനുഭവം നടി തുറന്നുപറഞ്ഞത്.

കുടുംബത്തിന് വേണ്ടിയായിരുന്നു താന്‍ സമ്പാദിച്ചിരുന്നത്. എന്നാല്‍, അതേ കുടുംബം തന്നെ അകറ്റി. തന്റെ ചേച്ചി പോലും തന്നെ അകറ്റിയെന്നാണ് താരം പറഞ്ഞിരിക്കുന്നത്. വീട്ടില്‍ പൈസ വച്ചാല്‍ ഇന്‍കം ടാക്സ് കൊണ്ടു പോകും എന്ന് പറഞ്ഞ് അമ്മ പേടിപ്പിച്ച് അവര്‍ പൈസയൊക്കെ കൊണ്ടു പോയെന്നും താരം പറയുന്നു.

‘ചേച്ചിയുടെ മകന്റെ കല്യാണത്തിന് വന്നാല്‍ ചെരുപ്പ് കൊണ്ട് അടിക്കുമെന്ന് വരെ തന്നോട് പറഞ്ഞു. അവര്‍ക്ക് പണം മതി ഷക്കീലയെ വേണ്ട. ഡാഡിയ്ക്ക് മനസാക്ഷിയില്ല. ചെരുപ്പു കൊണ്ട് അടിക്കും വരരുതെന്ന് പറഞ്ഞു. അതേക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചാല്‍ പോലും കരച്ചില്‍ വരും – ഷക്കീല പങ്കുവച്ചു.

സിനിമയില്‍ ഒളിഞ്ഞിരിക്കുന്ന ചതിയെക്കുറിച്ചും ഷക്കീല പങ്കുവെച്ചു. ഒരേ സിനിമ തന്നെ പക്ഷെ രണ്ട് ഗെറ്റപ്പാണെന്ന് പറയും. ഒരു ഗെറ്റപ്പ് ഷോട്ട്സൊക്കെ ധരിച്ചുള്ളതായിരിക്കും. മറ്റേതില്‍ സാരിയായിരിക്കുമെന്നാണ് ഷക്കീല പറയുന്നത്. ഇതൊക്കെ ചെയ്ത സംവിധായകര്‍ ഇപ്പോള്‍ വീട്ടില്‍ ഇരുന്ന് കാണുന്നുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

The post ഡാഡിയ്ക്ക് മനസാക്ഷിയില്ല, മകന്റെ കല്യാണത്തിന് വന്നാല്‍ ചെരുപ്പൂരി അടിക്കുമെന്ന് അവര്‍ പറഞ്ഞു- ഷക്കീല appeared first on Mallu Talks.



from Mallu Articles https://ift.tt/4aobyxB
via IFTTT
Previous Post Next Post