ഇന്നസെന്റ് ഗുരുതരാവസ്ഥയില്‍; മരിച്ചെന്ന പ്രചാരണം തെറ്റ്, വിശദീകരണവുമായി ആശുപത്രി

നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്നു. അത്യാഹിത വിഭാഗത്തില്‍ നിരന്തര നിരീക്ഷണത്തിലാണ് ഇന്നസെന്റ് എന്ന് ആശുപത്രി വൈകിട്ട് അഞ്ചിന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. അതേസമയം ഇന്നസെന്റ് മരിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹം നിരീക്ഷണത്തിലാണെന്ന് നടന്‍ ഇടവേള ബാബു പറഞ്ഞു. മറ്റുതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും ഇടവേള ബാബു അറിയിച്ചു.

മാര്‍ച്ച്‌ മൂന്നിനാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദത്തെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ എക്മോ (എക്സ്ട്രകോര്‍പോറിയല്‍ മെംബ്രേന്‍ ഓക്സിജനേഷന്‍) ചികിത്സയിലാണ് ഇന്നസെന്റ്. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം യന്ത്രങ്ങള്‍ ഏറ്റെടുക്കുന്ന രീതിയാണ് എക്മോ. രക്തത്തിന്റെ കൃത്യമായ പമ്ബിങ് നടക്കുന്നതിനാല്‍ ഓക്സിജന്റെ അളവു ക്രമാതീതമായി കുറയുന്നത് ഒഴിവാക്കാനാകും. ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമവും ലഭിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

നിലവിൽ എക്മോ (എക്സ്ട്രകോർപോറിയൽ മെംബ്രേൻ ഓക്സിജനേഷൻ) ചികിത്സയിലാണ് അദ്ദേഹം. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം യന്ത്രങ്ങൾ ഏറ്റെടുക്കുന്ന ചികിത്സാരീതിയാണിത്. യന്ത്രത്തിന്റെ സഹായത്താൽ ശരീരത്തിൽ രക്തത്തിന്റെ കൃത്യമായ പമ്പിങ് നടക്കുന്നതിനാൽ ഓക്സിജന്റെ അളവു ക്രമാതീതമായി കുറയുന്നത് ഒഴിവാക്കാനാകും.

The post ഇന്നസെന്റ് ഗുരുതരാവസ്ഥയില്‍; മരിച്ചെന്ന പ്രചാരണം തെറ്റ്, വിശദീകരണവുമായി ആശുപത്രി appeared first on Mallu Talks.



from Mallu Articles https://ift.tt/OENbpQz
via IFTTT
Previous Post Next Post