ഹാസ്യ നടിമാരിൽ എറെ ശ്രദ്ധേയമായ താരമാണ് തെസ്‌നി ഖാൻ. കോമഡി വേഷങ്ങളിൽ മാത്രമല്ല സഹതാരമായും ഇപ്പോൾ അഭിനയിക്കുന്നുണ്ട്. സ്റ്റേജ് ഷോ കളിലൂടെയും ഹാസ്യ പരിപാടികളിലൂടെയുമാണ് തെസ്‌നി ഖാൻ പ്രശ്‌സതിയിലേക്ക് എത്തുന്നത്. 1998 ൽ ഇറങ്ങിയ ഡെയ്സി എന്ന സിനിമയിൽ കൂടിയാണ് നടി വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്. മലയാള സിനിമയിലെ മിക്ക സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പവും തെസ്‌നി അഭിനയിച്ചിട്ടുണ്ട്. തെസ്നിയുടെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.
മാതാപിതാക്കൾക്ക് എത്താൻ പറ്റാത്തത് കൊണ്ടാണ് അവർ എന്നിൽ നിന്ന് ആഗ്രഹിച്ചത്. എന്റെ ഗ്രാന്റ് ഫാദർ ഞാൻ ഡെയ്സിയിലൊക്കെ അഭിനയിച്ചപ്പോൾ പോയി കണ്ടു. എപ്പോഴാണ് നിന്നെ മാത്രം കാണുന്ന ഒരു സിനിമ വരികയെന്നൊക്കെ എന്റെ വല്യാപ്പ ചോദിക്കുമായിരുന്നു. പക്ഷെ അതദ്ദേഹത്തിന് കാണാൻ പറ്റിയില്ല. ഉപ്പച്ചിക്ക് കാണാൻ പറ്റി. മമ്മി എപ്പോഴും ഹാപ്പിയാണ്. തീരെ വർക്കില്ലാതെ വീട്ടിലിരുന്നാലും നല്ല ബിസിയാണെങ്കിലും എന്റെ മമ്മി ഒരുപോലെയാണ്’
എന്റെ മോൾക്ക് വർക്കില്ലെന്നൊന്നും മമ്മി പറയില്ല. മമ്മി എന്നെ കൂളാക്കും. കാരണം അമ്മ തളർന്ന് പോയാൽ നമ്മൾ പോയി. അമ്മയാണ് നമ്മുടെ എല്ലാം. മമ്മി തളരില്ല. എന്തിനാണ് വിഷമിക്കുന്നത് റേഷൻ കാർഡില്ലേ കൈയിൽ, അരി മേടിക്കാമല്ലോ എന്ന് പറയും. ഒരിക്കലും പട്ടിണി കിടക്കില്ലല്ലോ’ ‘ദൈവം സ്വന്തമായി ഒരു ഭവനം തന്നിട്ടുണ്ടല്ലോ. പിന്നെ എന്താ പേടിക്കാൻ. നിനക്ക് വരാനുള്ളത് നിനക്ക് വരുമെന്ന് പറയും. മമ്മിയില്ലെങ്കിൽ നിലനിൽപ്പില്ല. എന്റെ പേടിയതാണ്. മമ്മിക്ക് മുമ്പ് മരിക്കണമെന്നാണ് എന്റെ ആഗ്രഹം
‘
കാരണം മമ്മി പോയാൽ ഞാനെന്ത് ചെയ്യും. അങ്ങനെ സംഭവിച്ചാൽ ഞാൻ ഹാപ്പിയാണ്. മമ്മി പോയിക്കഴിഞ്ഞാൽ എന്റെ കാര്യം എനിക്ക് പറയാൻ പറ്റില്ല. അത്രയും ശക്തിയാണ് മമ്മി. മാതാപിതാ ഗുരു ദൈവം എന്നാണ്. നമ്മുടെ മരണം വരെ അമ്മയെ നോക്കുക. അമ്മയുടെ അനുഗ്രഹമുണ്ടെങ്കിലേ ജീവിതത്തിൽ രക്ഷപ്പെടാൻ പറ്റൂ’ ‘പാരന്റ്സിനെ വിട്ട് കളിക്കരുത്. നമ്മളെത്ര പൊസിഷനിൽ എത്തിയാലും നമ്മളെ ജനിപ്പിച്ചവരെ പ്രൊട്ടക്ട് ചെയ്യണം
The post മമ്മിക്ക് മുമ്പ് മരിക്കണമെന്നാണ് എന്റെ ആഗ്രഹം, മമ്മി പോയാൽ ഞാനെന്ത് ചെയ്യും? തെസ്നി ഖാൻ appeared first on Mallu Talks.
from Mallu Articles https://ift.tt/hr96CGk
via IFTTT