MBBS – നു ശേഷം മീനാക്ഷിയുടെ ഉപരിപഠനം വിദേശത്തോ? അതോ അവധി ആഘോഷിക്കാൻ പോയതാണോയെന്ന് സോഷ്യൽ മീഡിയ

ഏറെ ആരാധകരുള്ള താരപുത്രിമാരിൽ ഒരാളാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്. ദിലീപിനും ഭാര്യ കാവ്യാമാധവനുമൊപ്പം മീനാക്ഷിയും വാർത്തകളിൽ നിറയാറുണ്ട്. . ദിലീപിന്റെ രണ്ടാം വിവാഹത്തിന് മുൻകൈ എടുത്തതും മീനൂട്ടിയാണ്. മീനാക്ഷിയുമായി ഏറെ സൗഹൃദത്തിലാണ് കാവ്യ മാധവൻ. ഇരുവരും ഒരുമിച്ചുള്ള യാത്രകളും പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോഴുള്ള ചിത്രങ്ങളുമൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്. നിലവിൽ മെഡിസിന് പഠിക്കുന്ന മീനാക്ഷിയെ അധികം പുറത്ത് കാണാറില്ല.

പ്ലസ് റ്റു പാസായ മീനാക്ഷി എംബിബിഎസ് പഠനത്തിനായി ചെന്നൈയിലേക്ക് പോകുകയായിരുന്നു. രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് മീനാക്ഷി എംബിബിഎസ് ചെയ്യുന്നത്. മകൾ പഠിച്ച് നല്ലൊരു ഡോക്ടറായി കാണാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് ദിലീപ് പറഞ്ഞിട്ടുണ്ട്. മീനാക്ഷി കുറച്ചുനാൾ മുൻപാണ് സോഷ്യൽ മീഡിയയിൽ ആക്ടീവായത്. എങ്കിലും ഇൻസ്റ്റഗ്രാമിൽ 307K followers ആണ് മീനാക്ഷിക്ക് ഉള്ളത്. നാദിർഷയുടെ മക്കളും നമിത പ്രമോദുമെല്ലാം മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളാണ്.

ഫ്രാൻസിൽ നിന്നുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ മീനാക്ഷി പങ്കിട്ടെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം പങ്കിട്ടെത്തിയ ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. അര ലക്ഷത്തിനു മുകളിൽ ആണ് മീനൂട്ടിയുടെ ചിത്രങ്ങൾക്ക് കിട്ടിയ ലൈക്കുകൾ. കുറച്ചുനാൾ മുൻപ് വരെ സുഹൃത്തുക്കൾക്കൊപ്പം ടിക് ടോക് വീഡിയോസിലൂടെ മീനു സ്‌ക്രീനിൽ നിറഞ്ഞിരുന്നു. MBBS പൂർത്തിയാക്കിയ മീനൂട്ടി ഉപരിപഠനത്തിനായി ഫ്രാൻസിൽ പോയതാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അതോ വെക്കേഷൻ അടിച്ചു പൊളിക്കാൻ ആണോ സുഹൃത്ത് നീതയ്ക്ക് ഒപ്പം വിദേശത്ത് എത്തിയതെന്നും ആരാധകർ ചോദിക്കുന്നുണ്ട്.

മീനാക്ഷിയുടെ സിനിമ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഇക്കാര്യത്തിൽ ഒരു സൂചനയോ പ്രതികരണമോ താരപുത്രിയുടെ ഭാഗത്ത് നിന്നോ ദിലീപിന്റെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല. ദിലീപ്-കാവ്യാമാധവൻ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയുടെ വിവരം അറിയാനും ആരാധകർ കാത്തിരിക്കുകയാണ്. 2016ൽ ആയിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതർ ആവുന്നത്. വിവാഹത്തിന് പിന്നാലെ കാവ്യ സിനിമ വിടുകയും ചെയ്തു. ദിലീപിന് കൈ നിറയെ ചിത്രങ്ങളാണ്.

The post MBBS – നു ശേഷം മീനാക്ഷിയുടെ ഉപരിപഠനം വിദേശത്തോ? അതോ അവധി ആഘോഷിക്കാൻ പോയതാണോയെന്ന് സോഷ്യൽ മീഡിയ appeared first on Mallu Talks.



from Mallu Articles https://ift.tt/71E9oWy
via IFTTT
Previous Post Next Post