ഞാന്‍ മെലിഞ്ഞിരുന്ന സമയത്ത് കാണാന്‍ കാവ്യയെ പോലെ, തടിച്ചപ്പോള്‍ ഖുശ്ബുവിനെ പോലെയും, തുറന്നു പറഞ്ഞ് വീണ നായര്‍

മലയാള സിനിമാ പ്രേക്ഷകർക്കും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയാണ് നടി വീണ നായര്‍. ഒപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ മറ്റ് നടിമാരുമായി വീണ സ്വയം സാമ്യപ്പെടുത്തി പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്നെ കാണാൻ കാവ്യ മാധവനെ പോലെയും ഖുശ്ബുവിനെ പോലെയുമൊക്കെയുണ്ടെന്ന് പലരും പറഞ്ഞതയാണ് വീണ പറയുന്നത്. അമൃത ടിവിയിലെ ആനീസ് കിച്ചണ്‍ എന്ന പരിപാടിയിലാണ് വീണ ഇക്കാര്യം വ്യക്തമാക്കിയത്.

‘വീണ ചിരിക്കുമ്പോള്‍ ഒരു ഖുശ്ബു വന്ന് പോകുന്നുണ്ടോന്ന് ഒരു സംശയം’ എന്ന അവതാരകയായ ആനിയുടെ ചോദ്യത്തിന് മറുപടിയായാണ് വീണ സംസാരിച്ചത്. ഖുശ്ബു എന്നൊരു പേരു കൂടെയെ വരാന്‍ ഉണ്ടായിരുന്നുള്ളൂ. വണ്ണം വച്ചത് കൊണ്ടാണ് ഖുശുബു എന്നാണ് പലരും പറയുന്നതെന്നും വീണ കൂട്ടിച്ചേർത്തു.‘ഇത്തിരി മെലിഞ്ഞിരുന്ന സമയത്ത് കാവ്യ മാധവന്റെ ഛായ ഉണ്ടെന്ന് പറഞ്ഞു. വണ്ണം ഇത്തിരി കൂടിയും കുറഞ്ഞും നിന്ന സമയത്ത് മഞ്ജു ചേച്ചിയോട് താരതമ്യം ചെയ്തു. മെലിഞ്ഞിരുന്ന സമയത്ത് ആനി ചേച്ചിയെ പോലെ സാമ്യമുണ്ടെന്ന് പറഞ്ഞു.

താന്‍ എപ്പോഴും സംസാരിച്ചിരിക്കുന്ന ആളാണ്. വീട്ടില്‍ അമ്മ നന്നായി സംസാരിക്കും. അച്ഛന്‍ അത്ര നന്നായി സംസാരിക്കില്ല. ഒരുപാട് സംസാരിക്കുമ്പോള്‍ അമ്മ നിര്‍ത്താന്‍ പറയാറുണ്ട്. ‘എന്റെ പൊന്ന് വീണേ… നീ ഒന്ന് നിര്‍ത്തുമോ, എനിക്ക് ശര്‍ദ്ദിക്കാന്‍ വരുന്നുണ്ട്’ എന്ന്. കാരണം താനിങ്ങനെ നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരിക്കുകയല്ലെ. എന്നിട്ടും നന്നായില്ല. എന്ത് ചെയ്യാം കോട്ടയംകാരിയായിപ്പോയില്ലേ.

The post ഞാന്‍ മെലിഞ്ഞിരുന്ന സമയത്ത് കാണാന്‍ കാവ്യയെ പോലെ, തടിച്ചപ്പോള്‍ ഖുശ്ബുവിനെ പോലെയും, തുറന്നു പറഞ്ഞ് വീണ നായര്‍ appeared first on Mallu Talks.



from Mallu Articles https://ift.tt/2nuhRqo
via IFTTT
Previous Post Next Post