കൂട്ടുകാരിയാണ് പൃഥ്വിയുടെ മൊബൈല്‍ നമ്പര്‍ തന്നത് ആ ഒരൊറ്റ കോള്‍ ആണ് ജീവിതം മാറ്റിമറിച്ചത്- സുപ്രിയ മേനോൻ

മലയാള സിനിമയിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വി അഭിനയത്തിലും സംവിധാനത്തിലും സ്റ്റാര്‍ ആണെങ്കില്‍, സിനിമാ നിര്‍മ്മാണത്തില്‍ തിളങ്ങുകയാണ് സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷന്‍റെ അമരക്കാരിയാണ് സുപ്രിയ.. എന്‍ഡിടിവിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കവെയാണ് സുപ്രിയയും പൃഥ്വിരാജും ആദ്യമായി കാണുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. അഭിമുഖത്തിന് വേണ്ടിയാണ് താന്‍ ആദ്യമായി പൃഥ്വിയെ വിളിച്ചത് എന്നാണ് സുപ്രിയ പറയുന്നത്.

മലയാള സിനിമകളെ കുറിച്ച് ഒരു സ്റ്റോറി ചെയ്യാന്‍ അസൈന്‍മെന്റ് കിട്ടി. മമ്മൂട്ടി, മോഹന്‍ലാല്‍ എന്ന രണ്ട് ബിഗ് എമ്മുകളെ കുറിച്ച് അല്ലാതെ മറ്റൊരു നടനെ കുറിച്ച് അന്ന് അറിയില്ല. സഹപ്രവര്‍ത്തകയായ കൂട്ടുകാരിയാണ് മൊബൈല്‍ നമ്പര്‍ തന്നത്.

മലയാളത്തിലെ ഒരു യുവ താരമാണ്. സിനിമയെ കുറിച്ചൊക്കെ നല്ല ധാരണയുള്ള കക്ഷിയാണ്. നീ ഒന്ന് വിളിച്ച് നോക്ക്. ഉപകാരപ്പെടും’ എന്ന് പറഞ്ഞു. ആ ഒരൊറ്റ കോള്‍ ആണ് ജീവിതം മാറ്റിമറിച്ചത്. ഇന്റര്‍വ്യൂവും ഫീച്ചറും നടന്നില്ല. പക്ഷെ പൃഥ്വിയും താനും കൂട്ടുകാരായി. പുള്ളി വലിയ സ്റ്റാറാണെന്നോ താര കുടുംബത്തിലാണെന്നോ ഒന്നും അറിയില്ലല്ലോ. പയ്യെ പയ്യെ സൗഹൃദം കൂടുതല്‍ ദൃഢമായി. ഡേറ്റിങ് തുടങ്ങി. തിരക്കിനിടക്കും പൃഥ്വി മുംബൈയില്‍ വരും. ഓട്ടോയില്‍ സഞ്ചരിക്കും. ബീച്ചിലിരിക്കും, റോഡരികില്‍ നിന്ന് ചായ കുടിക്കും.

അക്കാലത്ത് എല്ലാ പുസ്തകങ്ങളും രണ്ടെണ്ണം വാങ്ങും. ഒന്ന് പൃഥ്വിക്കാണ്. വായന കഴിഞ്ഞ് അതിനെ കുറിച്ച് ഒരുപാട് സംസാരിക്കും. നാല് വര്‍ഷത്തെ പരിചയത്തിന് ശേഷമാണ് വിവാഹം തീരുമാനിക്കുന്നത് എന്നാണ് സുപ്രിയ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 2011ല്‍ ആണ് പൃഥ്വിയും സുപ്രിയയും വിവാഹിതരാകുന്നത്

The post കൂട്ടുകാരിയാണ് പൃഥ്വിയുടെ മൊബൈല്‍ നമ്പര്‍ തന്നത് ആ ഒരൊറ്റ കോള്‍ ആണ് ജീവിതം മാറ്റിമറിച്ചത്- സുപ്രിയ മേനോൻ appeared first on Mallu Talks.



from Mallu Articles https://ift.tt/D18EiGr
via IFTTT
Previous Post Next Post