പൊരിച്ച മീൻ വിവാദം, അച്ഛനും അമ്മയ്ക്കും അന്ന് വലിയ വേദനയായി- റിമ കല്ലിങ്കൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കൽ. നേരത്തെ പൊതു വേദിയിൽ വെച്ച് റിമ നടത്തിയ പൊരിച്ചമീൻ പരാമർശം വാർത്തകളിൽ നിറഞ്ഞിരുന്നു. തന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീൻ വറുത്തതിൽ നിന്നുമാണെന്നും തന്റെ വീട്ടിൽ അമ്മയുടെ പക്കൽ നിന്നും ഒരിക്കൽ പൊരിച്ച മീൻ തനിക്ക് മാത്രം കിട്ടിയില്ല. എന്നാൽ, തന്റെ സഹോദരനും അച്ഛനും അമ്മ നൽകിയെന്നും ആ ഒരു സംഭവത്തിൽ നിന്നാണ് ഉള്ളിലെ ഫെമിനിസം വളർന്നതെന്നുമായിരുന്നു നടി പറഞ്ഞത്. ഇത് വലിയ രീതിയിൽ ചർച്ചയുമായി. ഇപ്പോളിതാ അന്നത്തെ സംഭവം മാതാപിതാക്കളെ വേദനിപ്പിച്ചതിനെക്കുറിച്ച് പറയുകയാണ് താരം, വാക്കുകളിങ്ങനെ,

സ്ഥിരമായി കിട്ടുന്നില്ലെങ്കിൽ ഞാൻ കണ്ടീഷന്ഡ് ആണ്, എനിക്കറിയില്ലല്ലോ കിട്ടണം എന്ന്. കിട്ടില്ല എന്നല്ലേ വിചാരിക്കൂ. അതല്ല ഞാൻ വളർന്ന സാഹചര്യം. അനീതിയാണെന്ന് തോന്നിയാൽ പറയാൻ സാധിക്കുന്ന വീടായിരുന്നു എന്റേത്. എന്റെ അച്ഛനും അമ്മയും ഈ സമൂഹത്തിൽ, ഇവിടുത്തെ കണ്ടീഷനിംഗിന്റെ ഉള്ളിൽ തന്നെയാണ് വളർന്നത്.

പക്ഷെ ഇതിനകത്തായിരിക്കുമ്പോഴും അവർക്ക് പറ്റുന്നത് പോലൊക്കെ മാറിയിട്ടാണ് എന്നെ വളർത്തിയത്. അതുകൊണ്ടാണ് ഞാനിന്ന് ഇവിടെയിരുന്ന് സംസാരിക്കുന്നത്. എന്തെങ്കിലും ജീവിതത്തിൽ ഞാൻ വ്യത്യസ്തമായി ചെയ്തിട്ടുണ്ടെങ്കിൽ എന്റെ മാതാപിതാക്കൾ പിന്തുണച്ചത് കൊണ്ടു കൂടിയാണ്. അവർക്ക് അന്ന് വലിയ വേദനയായി. അത് സ്വാഭാവികമാണ്.

പക്ഷെ ഞാൻ അതേ ടെഡ് ടോക്കിൽ പറയുന്നുണ്ട് ഞാൻ എന്റെ അമ്മയെ കുറ്റപ്പെടുത്താനല്ല വന്നത്. അന്ന് തങ്ങൾക്ക് വേണ്ടി സംസാരിക്കാൻ പോലും പറ്റാത്ത സ്ത്രീകൾക്കു കൂടി വേണ്ടി സംസാരിക്കാൻ വേണ്ടിയാണ് ഞാൻ വന്നതെന്ന്. ആ മീൻ പൊരിച്ചതിൽ ഒരെണ്ണം എനിക്കും തന്നിട്ട് എന്റെ അമ്മയായിരിക്കും കഴിക്കാതിരിക്കുക. അതാണല്ലോ ഇവിടുത്തെ എല്ലാ വീടുകളിലും നടക്കുന്നത്.

അവർക്കും കൂടി വേണ്ടിയാണ് ഞാൻ സംസാരിക്കുന്നതെന്ന് ഞാനതിൽ പറയുന്നുണ്ട്. പക്ഷെ അതൊന്നും ആർക്കും കേൾക്കണ്ടല്ലോ. ആൾക്കാർക്ക് ട്രോളാൻ എന്തെങ്കിലും കിട്ടിയാൽ മതിയല്ലോ. അച്ഛൻ അമ്മയുടെ ഭാഗത്തു നിന്നാണ് സംസാരിച്ചത്. അമ്മയല്ല, അച്ചമ്മയാണ് അങ്ങനെ പറഞ്ഞത് കെട്ടോ എന്നാണ് അച്ഛൻ പറഞ്ഞത്. അച്ചമ്മ അതിനും മുമ്പത്തെ തലമുറയാണ്. അച്ഛച്ചൻ നേരത്തെ മരിച്ചതാണ്. മൂന്ന് മക്കളെ അച്ചമ്മയാണ് വളർത്തിയത്.

അച്ചമ്മ ഹെഡ് നേഴ്‌സായിരുന്നു. ടീച്ചറായിരുന്നു. അവസാന സമയത്ത് കിടപ്പിലായപ്പോൾ അച്ചമ്മ കടുപ്പിച്ച് പറഞ്ഞാൽ അച്ഛനൊക്കെ മിണ്ടാതെ അനുസരിക്കുമായിരുന്നു. അത്രയും പവറും പൊസിഷനും ഉണ്ടായിട്ടു പോലും ആണുങ്ങൾക്ക് ആദ്യം എന്ന് വിശ്വസിക്കാൻ തക്കതായ രീതിയിലാണ് അവർ കണ്ടീഷന്ഡ് ആയിരുന്നത്.

അത് അൺലേൺ ചെയ്യാനും ചോദ്യം ചെയ്യാനുമുള്ള സ്‌പേസ് എനിക്ക് അച്ഛനും അമ്മയും തന്നിട്ടുണ്ട്. ഇങ്ങനെത്തെ ഒന്ന് രണ്ട് സംഭവങ്ങളല്ലാതെ എനിക്ക് എല്ലാവിധ സ്വാതന്ത്ര്യങ്ങളും തന്നിട്ടുണ്ട്. വിശ്വാസത്തിന്റെ കാര്യത്തിൽ പോലും. എന്റെ അമ്മയൊക്കെ എല്ലാ ഓന്നാം തിയ്യതയും അമ്പലത്തിൽ പോകുന്നതാണ്. പക്ഷെ ഞാൻ വളരെ പണ്ടു തൊട്ടേ നിരീശ്വരവാദിയാണ്. അവർ ഒരിക്കലും എന്നെ ചോദ്യം ചെയ്തിട്ടില്ല. അത് വലിയൊരു കാര്യമാണ്.

The post പൊരിച്ച മീൻ വിവാദം, അച്ഛനും അമ്മയ്ക്കും അന്ന് വലിയ വേദനയായി- റിമ കല്ലിങ്കൽ appeared first on Mallu Talks.



from Mallu Articles https://ift.tt/x2LDCXq
via IFTTT
Previous Post Next Post