ആദ്യ കണ്മണിക്ക് ഷംന കാസിം നൽകിയത് ദുബൈ കിരീടാവകാശിയുടെ പേര്, ആശംസകളുമായി സോഷ്യൽ മീഡിയ

നടി ഷംന കാസിം അമ്മയായത് കഴിഞ്ഞ ദിവസമായിരുന്നു. വിദേശത്തുവെച്ചായിരുന്നു പ്രസവം. കു‍ഞ്ഞിനൊപ്പം ആശുപത്രിയിൽ നിന്നുള്ള ഫോട്ടോകളും ഷംന പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന് പേരും ഇട്ടിരിക്കുകയാണ് താര ദമ്പതികൾ. ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്. കഴിഞ്ഞ 24 വർഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവാൽ ദുബൈ കിരീടാവകാശിയുടെ പേര്(ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്) തന്റെ കുഞ്ഞിന് ഷാനിദ് നൽകുക ആയിരുന്നു.

താൻ അമ്മയായ വിവരം ഷംന ആരാധകരെ അറിയിക്കുന്നതിന് ഒപ്പം തന്നെ താരം ദുബൈയിലെ ഹോസ്പിറ്റലിലെ പരിചരിച്ച ഡോക്ടറിനും മറ്റ് ടീമിനും നന്ദി അറിയിക്കുകയും ചെയ്തു. ദുബൈയിൽ ആസ്റ്റർ ഹോസ്പിറ്റലിലാണ് ഷംന പ്രവേശിപ്പിച്ചിരുന്നത്.ഡിസംബർ അവസാനത്തോടെയാണ് അമ്മയാൻ പോകുന്ന സന്തോഷവാർത്ത ഷംന പങ്കുവച്ചത്.

കഴിഞ്ഞ വർഷം ജൂൺ മാസത്തിലായിരുന്നു ഷംനയുടെ നിക്കാഹ്. ദുബായിയിലെ മലയാളി ബിസിനസുകാരൻ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. 2022 ഒക്ടോബർ മാസത്തിലാണ് ഷംന വിവാഹച്ചടങ്ങുകൾ നടത്തിയതിന്റെ വിവരം പുറത്തുവിട്ടത്. ഇതിനാൽ തന്നെ ഷംനയുടെ ഗർഭകാലത്തെ കുറിച്ച് ഏറെ ചർച്ചകളുണ്ടായി. എന്നാൽ വിശദീകരണവുമായി ഷംന തന്നെ രംഗത്തെത്തുകയും നിക്കാഹിന്റെ വിവരം വെളിപ്പെടുത്തുകയുമായിരുന്നു

കണ്ണൂരിലെ സ്പെഷ്യൽ ചടങ്ങും ഷംനയുടെ പ്രസവത്തിനു മുൻപായി നടത്തിയിരുന്നു. ഇത് വീട്ടുകാരും ബന്ധുക്കളും ചേർന്നാണ് നടത്തിയത്. ഏഴാം മാസത്തിലെ വളകാപ്പ് ചടങ്ങും ആർഭാടമായി നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ഷംന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഷംനയും ഭർത്താവും അവരുടെ വിവാഹ ചടങ്ങിന്റെ വേളയിൽ. ദുബായിൽ മലയാളി താരങ്ങൾക്ക് ഗോൾഡൻ വിസ നൽകിയ പരിപാടിയുടെ അമരക്കാരൻ കൂടിയായിരുന്നു ഇദ്ദേഹം

സിനിമയ്‍ക്ക് പുറമേ സ്റ്റേജ് ഷോകളിലും വളരെ സജീവമായിരുന്നു ഷംന കാസിം. ‘ജോസഫ്’ എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ ‘വിസിത്തിര’മാണ് ഷംനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആർ കെ സുരേഷ് നായകനായപ്പോൾ ചിത്രം പത്മകുമാർ തന്നെയായിരുന്നു സംവിധാനം ചെയ്‍തത്. ‘പടം പേസും’, ‘പിസാസ് 2’, ‘അമ്മായി’, ‘ദസറ’, ‘ബാക്ക് ഡോർ’, ‘വൃത്തം’ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ ഷംന കാസിമിന്റേതായി റിലീസിനൊരുങ്ങുന്നതും പ്രഖ്യപിക്കപ്പെട്ടവയായുമുണ്ട്.

The post ആദ്യ കണ്മണിക്ക് ഷംന കാസിം നൽകിയത് ദുബൈ കിരീടാവകാശിയുടെ പേര്, ആശംസകളുമായി സോഷ്യൽ മീഡിയ appeared first on Mallu Talks.



from Mallu Articles https://ift.tt/1khge4q
via IFTTT
Previous Post Next Post