എന്റെ സിനിമ ഇറങ്ങുമ്പോൾ ദുരന്തം വരുമെന്ന് ചിലർ; ‘പ്രളയം സ്റ്റാർ’ എന്ന വിളി ഏറെ വിഷമിപ്പിച്ചു- ടോവിനോ തോമസ്

വളരെ വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുന്ന താരമാണ് ടൊവിനോ തോമസ്. വില്ലൻ വേഷങ്ങളിലൂടെ കരിയർ ആരംഭിച്ച താരം ഇപ്പോൾ യുവനായകന നിരയിൽ മുന്നിലാണ്. മലയാളത്തിന് പുറമെ തമിഴിലും നടൻ തിളങ്ങി. കുടുംബത്തിനും പ്രാധാന്യം നൽകുന്ന വ്യക്തികളിൽ ഒരാളാണ് ടൊവിനോ. താരത്തിന്റെ മിക്ക ആഘോഷങ്ങളും കുടുംബത്തിനൊപ്പമാണ്. പല വേദികളിലും ഭാര്യയും കുടുംബവും നൽകിയ പിന്തുണയെ കുറിച്ച് ടൊവിനോ പറഞ്ഞിട്ടുണ്ട്. പ്രണയിച്ച് വിവാഹിതരായവരാണ് ടൊവിനോ തോമസും ലിഡിയയും. സ്‌കൂൾ സമയത്ത് തുടങ്ങിയ ബന്ധമായിരുന്നു ഇവരുടേത്. എഞ്ചിനീയറായി ജോലി ചെയ്ത് വരുന്നതിനിടെ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് ടൊവിനോ പറഞ്ഞപ്പോൾ ലിഡിയ സമ്മതം മൂളിയിരുന്നു. എന്ന് നിന്റെ മൊയ്തീൻ സിനിമയുടെ സമയത്തായിരുന്നു ഇവരുടെ വിവാഹം.

തന്നെ പ്രളയം സ്റ്റാർ എന്ന വിളിയും തന്റെ സിനിമകൾ ഇറങ്ങുമ്പോൾ കേരളത്തിൽ ദുരന്തം എത്തും എന്ന പ്രചാരണവും ഏറെ വേദനിപ്പിച്ചെന്ന് തുറന്നുപറയുകയാണ് നടൻ ടൊവിനോ . 2018ൽ കേരളത്തിൽ മഹാദുരന്തമായി പ്രളയം എത്തിയപ്പോൾ സന്നദ്ധ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങിയതിന് പിന്നാലെയാണ് ടൊവിനോയ്ക്ക് അഭിനന്ദനത്തിന് ഒപ്പം ട്രോളുകളും എത്തിയത്. ഒരു രണ്ടാഴ്ച കൂടി മഴ പെയ്താൽ നമ്മളൊക്കെ മുങ്ങി പോകുമെന്നാണ് നമ്മളൊക്കെ കരുതിയിരുന്നത്. അങ്ങനെ ചാവാൻ നിൽക്കുന്ന നേരത്ത് പിആറിനെ പറ്റി ചിന്തിക്കുമോ. അന്ന് അതിനുള്ള ബുദ്ധിയോ ദീർഘ വീക്ഷണമോ തനിക്കുണ്ടായിരുന്നില്ല, എല്ലാവർക്കുമുള്ള പേടിയും ആശങ്കയുമാണ് തനിക്കുമുണ്ടായിരുന്നത്.

അതേസമയം, പ്രളയ സമയത്ത് തന്നെ കുറിച്ച് നല്ല കാര്യങ്ങൾ മാത്രമാണ് സോഷ്യൽ മീഡിയയിൽ വന്നത്. എന്നാൽ കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ വിമർശനങ്ങൾ ഉയർന്നു. പ്രളയം കഴിഞ്ഞപ്പോൾ തന്നെ പ്രളയം സ്റ്റാർ എന്ന് വിളിക്കാൻ താൻ എന്ത് തെറ്റാണ് ചെയ്തതെന്നും ടൊവിനോ ചോദിക്കുന്നു.

‘മായാനദി’ ഇറങ്ങിയതു കൊണ്ടാണ് പ്രളയം വന്നതെന്ന തരത്തിൽ വരെ പ്രചാരണമുണ്ടായി. എന്റെ സിനിമ ഇറങ്ങുമ്പോൾ മഴ പെയ്യും. ഞാൻ ഈ നാടിനെന്തോ ആപത്താണ്, ഞാനൊരു ദുശ്ശകുനമാണ്, മായാനദി ഇറങ്ങിയതുകൊണ്ടാണ് നദികൾ കവിഞ്ഞൊഴുകിയത് എന്നൊക്കെയാണ് പറയുന്നത്

‘ആദ്യം ഞാൻ തമാശയൊക്കെ പോലെ എൻജോയ് ചെയ്തു. പിന്നെ അത് വളരെ സീരിയസായി. ഞാനെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശ്ശേ, വേണ്ടായിരുന്നു എന്ന് പറയാമായിരുന്നു. ഇതിപ്പോൾ ഞാനെന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്ക് മനസിലാവുന്നില്ല. അടുത്ത പ്രാവശ്യം പ്രളയം വന്നപ്പോൾ ഞാൻ ഇറങ്ങണോ എന്ന് ആലോചിച്ചു. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. അങ്ങനെയുള്ള അവസ്ഥ വന്നിരുന്നു. ആ സമയത്ത് വെറുക്കപ്പെടാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്ക് മനസിലായില്ല. എനിക്കതിൽ പരിഭവമില്ല’- എന്നും ടൊവിനോ പറഞ്ഞു. കൂടാതെ, പ്രളയം സിനിമയിലേക്ക് ജൂഡ് ആന്റണി ജോസഫ് വിളിച്ചപ്പോഴും വരാൻ തയ്യാറായിരുന്നില്ല. പിന്നീട് ഈ സിനിമയുടെ ടെക്നിക്കൽ സാധ്യത മനസിലാക്കിയ ശേഷമാണ് സിനിമയുടെ ഭാഗമാകാൻ തീരുമാനിച്ചത്.

The post എന്റെ സിനിമ ഇറങ്ങുമ്പോൾ ദുരന്തം വരുമെന്ന് ചിലർ; ‘പ്രളയം സ്റ്റാർ’ എന്ന വിളി ഏറെ വിഷമിപ്പിച്ചു- ടോവിനോ തോമസ് appeared first on Mallu Talks.



from Mallu Articles https://ift.tt/qO8bneY
via IFTTT
Previous Post Next Post