ഫാഷണബിൾ ട്രെൻഡി ലുക്കിൽ അന്ന ബെൻ ..!!!

മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ ഷെയിൻ നിഗത്തിന്റെ നായികയായി എത്തിയ താരമാണ് അന്ന ബെൻ. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ പ്രേക്ഷകപ്രീതി നേടിയതാണ്. മലയാളത്തിലെ പ്രിയ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പരത്തിൻ്റെ മകളാണ് അന്ന ബെൻ.

വാണിജ്യപരമായും നിരൂപകമായും തീയറ്ററുകളിൽ വിജയിച്ച കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് 2019 ൽ അന്ന തൻറെ സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ ഷെയിൻമികത്തിന്റെ നായികയായി ബേബി എന്ന കഥാപാത്രത്തിലാണ് താരം അഭിനയിച്ചത്. നാല് റൗണ്ട് ഒഡീഷനുകളിലൂടെയാണ് താരത്തെ സിനിമയിലേക്ക് തിരഞ്ഞെടുത്തത്. ആ സമയത്തൊന്നും താൻ ബെന്നി പി നായരമ്പലത്തിന്റെ മകളാണെന്നുള്ള കാര്യം ആരോടും പറഞ്ഞിരുന്നില്ല. ചിത്രത്തിൽ താരം പരിജ്ഞാനമുള്ള കലാകാരന്മാരുടെ സാന്നിധ്യത്തിലും വേറിട്ടു നിന്നു.

അഭിനയത്തിൽ മികച്ച പ്രകടനമാണ് അന്ന കാഴ്ചവച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഒരുപിടി നല്ല കഥാപാത്രങ്ങളാണ് ഇതുവരെ അന്ന ചെയ്തിട്ടുള്ളത്. ആദ്യത്തെ ചിത്രത്തിൻറെ വിജയം ഹെലൻ എന്ന അതിജീവന കഥാപാശ്ചാത്തലമുള്ള സിനിമയിലേക്ക് താരത്തിന് വഴിയൊരുക്കി. ചിത്രത്തിൽ ഹെലൻ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ശേഷം കപ്പേള, സാറാസ്, നാരദൻ, നൈറ്റ് ഡ്രൈവ്, എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചു. കണ്ടു കണ്ടില്ല, കഹാനി എന്നീ മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചു.

ഹെലൻ കപ്പേള എന്നീ ചിത്രങ്ങളിൽ കേരള സ്റ്റേറ്റ് ഫിലിം അവാർഡും താരത്തിന് ലഭിച്ചു. കുമ്പളങ്ങി നൈറ്റ്സിലെ താരത്തിന്റെ അഭിനയത്തിന് ബെസ്റ്റ് ആക്ടർസ് ഇൻ ലീഡ് റോൾ, മികച്ച നവാഗത നടി, മികച്ച പുതുമുഖ നടി, ബസ്റ്റ് സ്റ്റാർ കപ്പിൾ എന്നിങ്ങനെ നിരവധി അവാർഡുകൾ താരം വാരിക്കൂട്ടി. കാപ്പ എന്ന ചിത്രത്തിൻറെ പ്രമോഷൻ തിരക്കുകളിലാണ് താരം ഇപ്പോൾ. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ താരത്തിന്റെ പുത്തൻ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

The post ഫാഷണബിൾ ട്രെൻഡി ലുക്കിൽ അന്ന ബെൻ ..!!! appeared first on Mallu Talks.



from Mallu Articles https://ift.tt/YngqLoz
via IFTTT
Previous Post Next Post