ദിലീഷ് പോത്തന്‍ പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഉണ്ണിമായ എന്നിവര്‍ ഇല്ലായിരുന്നെങ്കില്‍ താന്‍ ഇന്ന് സിനിമയില്‍ ഉണ്ടാകില്ലെന്ന് അപര്‍ണ ബാലമുരളി. സംതൃപ്തി തോന്നുന്നവരോടൊപ്പമാണ് താന്‍ ജോലി ചെയ്യാറുള്ളതെന്നും അപര്‍ണ പറഞ്ഞു. തങ്കം സിനിമ കണ്ടതിന് ശേഷം ഒരുപാട് പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട് എന്തിനാണ് ആ സിനിമയില്‍ അഭിനയിച്ചതെന്ന്. എന്നാല്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത നന്ദിയുണ്ട് എനിക്ക് അവരോട്. ആ ടീം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് സിനിമയില്‍ ഉണ്ടാകില്ല. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ പറഞ്ഞു.
എനിക്കെന്തിലാണൊ സംതൃപ്തി തോന്നുന്നത് അത് ഞാന്‍ ചെയ്യും. ദിലീഷേട്ടന്‍, ഉണ്ണിമായ മാം, ശ്യാമേട്ടന്‍ ഇവരൊന്നും ഇല്ലെങ്കില്‍ ഞാന്‍ ഒരു നടിയാകില്ലായിരുന്നു. അപ്പോള്‍ ഞാന്‍ മറ്റൊന്നിനെ പറ്റിയും ചിന്തിക്കാറില്ല. എന്‍റെ ഏറ്റവും വലിയ പ്രാര്‍ഥനയാണ് ചെയ്യുന്ന ജോലി നിന്നു പോകരുതെന്നത്. ഒരു സിനിമയുടെ ഭാഗമാകുന്നതില്‍ എനിക്ക് സന്തോഷം തോന്നിയാല്‍ ഞാന്‍ അത് ചെയ്യും.
2018 എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഞാന്‍ എന്‍റെ കഥാപാത്രത്തിന്‍റെ വലുപ്പത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. സംവിധായകന്‍ വളരെ നല്ല രീതിയിലാണ് ആ കഥാപാത്രത്തെ ട്രീറ്റ് ചെയ്തിരിക്കുന്നത്. 2018 പോലുള്ള വലിയ സിനിമയില്‍ അഭിനയിച്ചപ്പോള്‍ എന്‍റെ കരിയറില്‍ ഈ സിനിമ എത്രത്തോളം പ്രാധാന്യം ഉണ്ടാക്കുമെന്നാണ് ചിന്ദിച്ചത്. 2018 ലെ എന്‍റെ കഥാപാത്രം ഒരു റിപ്പോര്‍ട്ടറുടെതാണ് ആയതിനാല്‍ കഥാപാത്രത്തിന്‍റെ മുന്നൊരുക്കത്തിനായി ഒരുപാട് ലൈവ് റിപ്പോര്‍ട്ടിങ് വീഡിയോസ് കണ്ടിരുന്നു എന്നും അപര്‍ണ പറഞ്ഞു.
പ്രളയംപോലുള്ള സാഹചര്യത്തില്‍ ലൈവ് റിപ്പോര്‍ട്ടിങ് ചെയ്യുമ്പോള്‍ ഒരുപാട് റിസ്‌ക്കുകളുണ്ട്. എന്താണ് പറയുന്നതെന്നും എങ്ങനെയാണ് പറയുന്നതെന്നും വളരെ പ്രധാനപ്പെട്ടതാണ്. 2018-ന്‍റെ സെറ്റിലെക്ക് പോയാല്‍ ആ മൂഡിലെക്ക് നമ്മള്‍ തന്നെ വന്നോളും. കുറച്ച് ദിവസത്തെ ഷൂട്ടാരുന്നെങ്കിലും ഞാന്‍ വളരെ എന്‍ജോയ് ചെയ്തു. അപര്‍ണയുടെ ഒടുവിലിറങ്ങിയ ചിത്രമാണ് 2018. ചിത്രം ഇതിനോടകം നൂറ്‌കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി. ജൂഡ് ആന്‍റണി സംവിധാനം ചെയ്ത 2018 ഇപ്പോഴും പ്രദര്‍ശനം തുടരുന്നു.
The post ആ സിനിമയില്‍ എന്തിന് അഭിനയിച്ചെന്ന് പലരും ചോദിച്ചു; അവരില്ലെങ്കില്‍ ഞാന്‍ ഇന്ന് സിനിമയിലില്ല; അപര്‍ണ ബാലമുരളി appeared first on Mallu Talks.
from Mallu Articles https://ift.tt/YJmQZsV
via IFTTT