കളിയാക്കിയവര്‍ക്കും ചീത്ത വിളിച്ചവര്‍ക്കുമുള്ള മറുപടി ഇതാണ്: ആന്റണി വർഗീസിന്റെ ഭാര്യ

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ആന്റണി വർഗീസിനെതിരേ സംവിധായകൻ ജൂഡ് ആന്തണി ഉന്നയിച്ച ആരോപണങ്ങളും അതിനുള്ള ആന്റണി വർഗീസിന്റെ മറുപടിയും ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. സംവിധായകന്റെ മറുപടികളും അഭിപ്രായങ്ങളും പ്രതികരണങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചൂടയേറിയ ചർച്ചാവിഷയമാണ്.

ഇപ്പോഴിതാ, സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആന്റണി വർഗീസിന്റെ ഭാര്യ അനീഷ. സോഷ്യൽ മീഡിയയിലൂടെയാണ് ഭാര്യ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. സംവിധായകൻറെ പരാമർശവുമായി ബന്ധപ്പെട്ട ഭാര്യയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് മോശമായ നിരവധി മെസ്സേജുകൾ വരുന്നുണ്ടെന്ന് ആൻറണി ചൂണ്ടിക്കാണിച്ചിരുന്നു.

മോശം രീതിയിലുള്ള പല മെസേജുകളും കമന്റുകളും കണ്ടിട്ടും താനും ഭർത്താവും കുടുംബവും തളരാതെ ഇരുന്നത് സത്യം എന്നായാലും പുറത്ത് വരുമെന്ന വിശ്വാസമുണ്ടെന്നും ഭാര്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയാണ്

പോസ്റ്റ് പൂർണമായും വായിക്കാം:
ആർക്കും എന്തും പറയാം പക്ഷെ പറയേണ്ടേ കാര്യങ്ങൾ സത്യസന്ധമായി പറയണം… ഇത്രയും ദിവസം ഞങ്ങൾ നിശബ്ദമായി ഇരുന്നത് ഞങ്ങളുടെ ഭാഗത്തു ന്യായം ഉള്ളത് കൊണ്ട് മാത്രമാണ്. മോശം രീതിയില്‍ ഉള്ള പല മെസേജുകളും കമന്റുകളും പലതും കണ്ടിട്ടും ഞാനും എന്റെ ഭര്‍ത്താവും കുടുംബവും തളരാതെ ഇരുന്നത് സത്യം എന്നായാലും പുറത്തു വരും എന്നൊരു വിശ്വാസം ഞങ്ങള്‍ക്ക് ഉള്ളത് കൊണ്ടാണ്…. കളിയാക്കിയവര്‍ക്കും ചീത്ത വിളിച്ചവര്‍ക്കും ഉള്ള മറുപടി ഇതാണ്….’.– അനീഷ കുറിച്ചു.

The post കളിയാക്കിയവര്‍ക്കും ചീത്ത വിളിച്ചവര്‍ക്കുമുള്ള മറുപടി ഇതാണ്: ആന്റണി വർഗീസിന്റെ ഭാര്യ appeared first on Viral Max Media.



from Mallu Articles https://ift.tt/v0D3aSn
via IFTTT
Previous Post Next Post