ഒരുമിച്ച്‌ പോകാൻ പറ്റുമെന്ന് തോന്നുന്ന ഒരാളെ കണ്ടാൽ വിവാഹം ചെയ്യണം, എന്നെ നന്നായി ഇഷ്ടപ്പെടുന്ന ആളായിരിക്കണം, ഭാവി വരനെക്കുറിച്ചുള്ള കണ്ടീഷൻസ് പങ്കിട്ട് ഹണി റോസ്

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളും നെഗറ്റീവ് കമന്റ്‌സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്. മലയാളത്തിനു പിന്നാലെ തെലുങ്കിലും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഹണി റോസ്. എബ്രിഡ് ഷൈൻ നിർമ്മിക്കുന്ന റേച്ചൽ എന്ന സിനിമയാണ് ഹണിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.

ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച്‌ താരം അടുത്തിടെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. വിവാഹത്തെപ്പറ്റി പ്ലാൻ ഉണ്ടെന്നായിരുന്നു ഹണി റോസിന്റെ പ്രതികരണം. ഭാവിയിൽ അതു സംഭവിക്കും എന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു.

പറ്റിയ ആളെ ഇതുവരെ കിട്ടിയിട്ടില്ല. ഒരുമിച്ച്‌ പോകാൻ പറ്റുമെന്ന് തോന്നുന്ന ഒരാളെ കണ്ടാൽ വിവാഹം ചെയ്യണം. അത് എന്നുണ്ടാവും എന്നൊന്നും അറിയില്ല. സിനിമയാണ് എന്റെ പാഷൻ. അതിനെ ഇഷ്ടപ്പെടുന്നൊരാളായിരിക്കണം പാർട്ണർ. പിന്നെ എന്നെ നന്നായി ഇഷ്ടപ്പെടണം. എന്നെ ഇഷ്ടപ്പെട്ടാൽ സ്വാഭാവികമായി എന്റെ ഇഷ്ടങ്ങളും അദ്ദേഹത്തിന് ഇഷ്ടമാകുമല്ലോ’- ഹണി റോസ് വ്യക്തമാക്കി.

കുട്ടിക്കാലത്തെ പ്രണയത്തെക്കുറിച്ചുളള ഓർമകളും താരം പങ്കുവച്ചു. ആറാംക്ലാസിൽ പഠിച്ചിരുന്ന സമയത്ത് ഒരു പ്രണയലേഖനം കിട്ടിയിരുന്നുവെന്നും ഇന്നും പ്രണയം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ആ ദിവസമാണെന്നും ഹണിറോസ് പറഞ്ഞു. ‘പത്താംക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയാണ് അന്നെനിക്ക് പ്രണയലേഖനം തന്നത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് വരാനായി വാനിൽ കയറിയപ്പോൾ ഓടി വന്ന് എന്റെ മടിയിലേക്ക് കത്ത് വലിച്ചെറിഞ്ഞ് പോവുകയായിരുന്നു. ശരിക്കും പ്രണയ ലേഖനങ്ങളൊക്കെ നല്ല രസമാണ്’- താരം പറഞ്ഞു.

The post ഒരുമിച്ച്‌ പോകാൻ പറ്റുമെന്ന് തോന്നുന്ന ഒരാളെ കണ്ടാൽ വിവാഹം ചെയ്യണം, എന്നെ നന്നായി ഇഷ്ടപ്പെടുന്ന ആളായിരിക്കണം, ഭാവി വരനെക്കുറിച്ചുള്ള കണ്ടീഷൻസ് പങ്കിട്ട് ഹണി റോസ് appeared first on Viral Max Media.



from Mallu Articles https://ift.tt/UTMPbLH
via IFTTT
Previous Post Next Post