ഉറങ്ങാൻ നേരത്ത് ഞങ്ങളുടെ പാട്ട് ഇട്ട് കൊടുക്കണം… അവൾക്കൊരു ബ്ലൂ ടൂത്ത് സ്പീക്കറുണ്ട്. പാട്ട് മാറ്റാനൊന്നും സമ്മതിക്കില്ല… എന്നെക്കുറിച്ച് ഒന്നും പറയാൻ ആരെയും സമ്മതിക്കില്ല; അമൃത

സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലെ പ്രണയം നിറഞ്ഞ നിമിഷങ്ങൾക്ക് സാക്ഷിയാണ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഒന്നിച്ചു ജീവിക്കുന്നു എന്ന വിവരം ഇവർ പരസ്യമാക്കിയത്. ശേഷം തുരുതുരെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യപ്പെട്ടു. തൊട്ടു പിന്നാലെ ഇരുവരെയും വിമർശനങ്ങളും, ട്രോളുകളും വിടാതെ പിന്തുടരുകയായിരുന്നു. ആദ്യ വിവാഹത്തിലെ മകൾ അമൃതയ്ക്കൊപ്പമാണുള്ളത്.

മകളെ അമൃതയും കുടുംബവും തന്നിൽ നിന്ന് അകറ്റുന്നെന്നും തന്നെ കാണാൻ അനുവദിക്കുന്നില്ലെന്നും ബാല നേരത്തെ ആരോപിച്ചിരുന്നു. അതേസമയം അടുത്തിടെ കരൾ രോഗം മൂലം ആശുപത്രിയിലായപ്പോൾ ബാലയെ കാണാൻ അമൃതയും മകളുമെത്തി. മകളെക്കുറിച്ച് അമൃത മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു ചാനൽ പരിപാടിക്കിടെ സംസാരിക്കവെയാണ് അവന്തികയെക്കുറിച്ച് അമൃത സംസാരിച്ചത്. സഹോദരി അഭിരാമിയും ഈ അഭിമുഖ പരിപാടിയിൽ പങ്കെടുത്തിരുന്നു.

അവൾക്ക് ഉറങ്ങാൻ നേരത്ത് ഞങ്ങളുടെ പാട്ട് ഇട്ട് കൊടുക്കണം. അവൾക്കൊരു ബ്ലൂ ടൂത്ത് സ്പീക്കറുണ്ട്. പാട്ട് മാറ്റാനൊന്നും സമ്മതിക്കില്ല. എന്റെ വലിയ ഫാനാണ്. എന്നെക്കുറിച്ച് ഒന്നും പറയാൻ ആരെയും സമ്മതിക്കില്ല. അഭിരാമിയുമായി മകൾ അടിയാണെന്നും അഭിരാമി സുരേഷ് പറഞ്ഞു. വീട്ടിൽ സുഹൃത്തുക്കൾ വന്നു, അവർ അങ്ങോട്ടും ഇങ്ങോട്ടും പട്ടി എന്ന് വിളിച്ചു. ഇവൾ ഓടി വന്നു. ആന്റി, പട്ടിയെന്ന് വിളിക്കാൻ പാടില്ല, അഭിയെ മാത്രം വിളിച്ചാൽ മതിയെന്ന് പറഞ്ഞു. അമൃതയുടെ പ്രധാനപ്പെട്ട പ്രശ്നമെന്തെന്ന ചോദ്യത്തിന് മടിയാണ് കുഴപ്പമായി കണ്ടതെന്ന് അഭിരാമി മറുപടി നൽകി. സംഗീത സംവിധായകൻ ശരത്തിനെക്കുറിച്ചും അമൃത അന്ന് ഷോയിൽ സംസാരിച്ചു. ‘ശരത് സർ എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ആളാണ്. എന്റെ ഗുരുവെന്ന് പറയാം, ചിലപ്പോൾ ഫ്രണ്ടെന്ന് പറയാം’

‘അച്ഛന്റെ സ്ഥാനത്ത് നിന്ന് പേഴ്സണൽ ലൈഫിൽ ഉപദേശിക്കുന്ന വ്യക്തിയാണ്. മിക്കവാറും ഞങ്ങൾ വിളിക്കാറുണ്ട്. എവിടെയെങ്കിലും മോശമായി പാടി കണ്ടാൽ സാർ അപ്പോൾ വിളിച്ച് വഴക്ക് പറയും. എന്തെങ്കിലും പേഴ്സണൽ ന്യൂസ് സാർ അറിയുകയാണെങ്കിൽ അപ്പോൾ വിളിച്ച് ചോദിക്കും. സാറിന്റെ പ്രസൻസ് വളരെ പോസിറ്റീവ് എനർജിയാണ്,’ അമൃത പറഞ്ഞു. അടുത്തിടെയാണ് അമൃതയുടെ അച്ഛൻ സുരേഷ് പിആർ അന്തരിച്ചത്. ഹൃദയാഘാതം മൂലം ചികിത്സയിലിരിക്കെയാണ് മരണം. 61 വയസ്സായിരുന്നു. അച്ഛനെ ഓർത്ത് പൊതുവേദിയിൽ കരഞ്ഞ അമൃതയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വിവാഹ മോചനത്തിന് ശേഷം കുടുംബത്തിന്റെ പിന്തുണയാണ് അമൃതയ്ക്ക് ആശ്വാസമായത്. തന്റെ കുടുംബത്തിന് നേരെ വരുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെയും സൈബർ ആക്രമണങ്ങൾക്കെതിരെയും അമൃതയുടെ സഹോദരി അഭിരാമി മുമ്പ് സംസാരിച്ചിട്ടുണ്ട്. ഇത്തരം അധിക്ഷേപങ്ങൾ അച്ഛനെയും അമ്മയെയും ഏറെ ബാധിക്കുന്നുണ്ടെന്നാണ് അഭിരാമി പറഞ്ഞത്.

നടൻ ബാലയുമായുള്ള വിവാഹ മോചനം, സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള വിവാഹം തുടങ്ങിയ കാര്യങ്ങൾ അമൃതയെ ഗോസിപ്പ് കോളങ്ങളിൽ നിറയ്ക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഇരുവർക്കുമെതിരെ നിരന്തര പരിഹാസം വരാറുണ്ട്. ഗോപി സുന്ദറിന്റെ മുൻ ബന്ധങ്ങളാണ് ഇതിന് കാരണം. എന്നാൽ ഇത്തരം അധിക്ഷേപങ്ങളൊന്നും അമൃതയോ ഗോപി സുന്ദറോ കാര്യമാക്കാറില്ല. പ്രിയയില്‍ നിന്നും നിയമപരമായി വിവാഹമോചനം നേടാതെയാണ് ഗോപി സുന്ദര്‍ ഗായിക അഭയ ഹിരണ്‍മയിയുമായി ലിവിങ് റ്റുഗദര്‍ ജീവിതം തുടങ്ങിയത്. വര്‍ഷങ്ങളോളം ഇവര്‍ ഒന്നിച്ച് തന്നെ ആയിരുന്നു. പിന്നീട് അഭയയുമായി പിരിഞ്ഞ ശേഷമാണ് അമൃത സുരേഷുമായി പ്രണയത്തിലായത്.

The post ഉറങ്ങാൻ നേരത്ത് ഞങ്ങളുടെ പാട്ട് ഇട്ട് കൊടുക്കണം… അവൾക്കൊരു ബ്ലൂ ടൂത്ത് സ്പീക്കറുണ്ട്. പാട്ട് മാറ്റാനൊന്നും സമ്മതിക്കില്ല… എന്നെക്കുറിച്ച് ഒന്നും പറയാൻ ആരെയും സമ്മതിക്കില്ല; അമൃത appeared first on Mallu Talks.



from Mallu Articles https://ift.tt/nEGli6y
via IFTTT
Previous Post Next Post