മലയാളത്തിന്റെ പ്രിയപ്പെട്ട നായിക പ്രിയ വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നു. ഈ അടുത്തകാലത്തായിരുന്നു താരം തിരക്കുകളിൽ നിന്നൊക്കെ മാറി മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയത്. മാലിയിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ഇപ്പോഴത്തെ ലേറ്റസ്റ്റ് ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറുന്നത്. നീല നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് നീലക്കടലിൽ നീന്തിത്തുടിക്കുന്ന പ്രിയയുടെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. പ്രിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ചിത്രങ്ങൾക്ക് ലൈക്കുകൾ നൽകിയിരിക്കുന്നത്. നിരവധി പേരാണ് കമന്റുകൾ നൽകി രംഗത്തെത്തിയിരിക്കുന്നത്.
നടിയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ മലയാള ചിത്രം ലൈവ് ആയിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ ആയിരുന്നു പ്രിയ അവതരിപ്പിച്ചത്. ഇതിനുമുമ്പ് 4 ഇയേഴ്സ് എന്ന ചിത്രത്തിൽ ആയിരുന്നു പ്രിയ നായിക എത്തിയത്. ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഒമർ സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായി മാറിയത്.
ഇൻറർനാഷണൽ സെൻസേഷൻ ആവാൻ ഒറ്റചിത്രം കൊണ്ട് സാധിക്കുകയും ചെയ്തിരുന്നു. അതിനുശേഷം താരത്തിന് അന്യഭാഷയിൽ നിന്നും നിരവധി അവസരങ്ങൾ വന്നു. ബോളിവുഡിലും കന്നടയിലും തെലുങ്കിലും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ സജീവമാകാനാണ് താല്പര്യം എന്നും പ്രിയ അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കാറുണ്ട് നിരവധി നാഷണൽ പരസ്യങ്ങളിൽ ഉൾപ്പെടെ താരം അഭിനയിച്ചിട്ടുണ്ട്
The post ഇൻസ്റ്റഗ്രാം നീലക്കടലാക്കി പ്രിയ വാര്യർ!! ചിത്രങ്ങൾ ഇതാ appeared first on Viral Max Media.
from Mallu Articles https://ift.tt/Mgqak1h
via IFTTT