രതര വകയളള വരവ പകക; ഭർതതവനറ വടടകർകക പരശനമയ; ഡവഴസ അമലയട അമമയ ആഗരഹചച: വളപപടതതൽ

തമിഴിലും മലയാളത്തിലും, തെലുങ്കിലും മുൻനിരയിൽ നിൽക്കുന്ന നടിയാണ് അമല പോൾ. പതിനേഴാം വയസ്സിൽ സിനിമയിലെത്തിയ താരം സൈബറിടത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ്. തന്റെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളായി ആരാധകരുമായി നിരന്തരം പങ്കുവെക്കാറുമുണ്ട്. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു സംവിധായകൻ എഎൽ വിജയ്‌യുമായുള്ള അമലയുടെ വിവാഹം.

തലൈവ എന്ന സിനിമയ്ക്കിടെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. 2014ലായിരുന്നു വിവാഹം. വിവാഹ ശേഷം സിനിമയിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും അമല പോൾ വിട്ടു നിന്നിരുന്നു, 2017 ഇരുവരും വേർപിരിയുകയും ചെയ്തു. അമല പോളിന്റെ വിവാഹ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മാദ്ധ്യമ പ്രവർത്തകൻ ചെയ്യാറു ബാലു.

അമല പോൾ സിനിമാ അഭിനയം തുടർന്നതാണ് വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങൾക്ക് കാരണമായതെന്ന് ബാലു പറയുന്നു. ‘എഎൽ വിജയ് വളരെ മര്യാദയുള്ള സംവിധായകനാണ്. ഇത് അമല പോളിന് വളരെ ഇഷ്ടമായി. തലൈവ സിനിമ പുരോഗമിക്കവെ അമലയ്ക്ക് വിജയ്‌നോട് പ്രണയമായി. ബന്ധം വിജയുടെ വീട്ടിൽ അറിഞ്ഞപ്പോൾ അമല സിനിമാ നടിയായതിനാൽ എതിർപ്പ് വന്നു.

അമലയുടെ അമ്മയ്ക്കും വിവാഹത്തിന് എതിർപ്പായിരുന്നു. എന്നാൽ വിജയും അമലയും വിവാഹമെന്ന തീരുമാനത്തിൽ ഉറച്ച് നിന്നു. ഒടുവിൽ വിവാഹം നടന്നു. വിവാഹ ശേഷം അമല അഭിനയിച്ചിരുന്നു. വിജയുടെ വീട്ടുകാർ കൂട്ടുകുടുംബമായി കഴിയുന്നവരാണ്. അമല രാത്രി വീട്ടിലേക്ക് കയറി വരുന്നതും രാവിലെ തിരിച്ച് ഷൂട്ടിംഗിന് പോവുന്നതും വീട്ടുകാർക്ക് ബുദ്ധിമുട്ടായി. വിജയ്ക്കും ഒരു ഘട്ടത്തിൽ ഇത് പ്രശ്‌നമായി.

അമലയോട് ഇക്കാര്യം പറഞ്ഞെങ്കിലും കേട്ടില്ല. വലിയ പ്രശ്‌നങ്ങളിലേക്ക് പോകുന്നതിന് മുമ്പ് പരസ്പര സമ്മതത്തോടെ പിരിയാമെന്ന് വിജയ് പറഞ്ഞു. ഇത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു എന്ന മട്ടിൽ അമല പോളിന്റെ അമ്മ നടിയെയും വിളിച്ച് പോയി,’ എന്നാണ് ചെയ്യാറു ബാലു പറഞ്ഞത്. വിവാഹമോചനത്തിന് കാരണമെന്തെന്ന് അമല പോളും വിജയിയും എവിടെയും പറഞ്ഞിട്ടില്ല.

ടീച്ചർ എന്ന ചിത്രമാണ് അമല പോളിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലും അമല പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

The post ‘രാത്രി വൈകിയുള്ള വരവും പോക്കും; ഭർത്താവിന്റെ വീട്ടുകാർക്ക് പ്രശ്‌നമായി; ഡിവോഴ്‌സ് അമലയുടെ അമ്മയും ആഗ്രഹിച്ചു’: വെളിപ്പെടുത്തൽ appeared first on Mallu Talks.



from Mallu Articles https://ift.tt/7vqNLab
via IFTTT
Previous Post Next Post