ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിറഞ്ഞു നിൽക്കുന്ന താരമാണ് നടി ലെന. മിനിസ്‌ക്രീനിലൂടെ അഭിനയ ലോക ത്തെത്തിയ താരം പിന്നീട് ബിഗ്സ്‌ക്രീനിലും തന്റേതായ സ്ഥാനം ഉറപ്പിക്കുക ആയിരുന്നു.
വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന ലെന മലയാളത്തിലെ ചുരുക്കം ചില ബോൾഡ് നായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരം കൂടിയാണ്. ജയരാജ് ഒരുക്കിയ സ്നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് രണ്ടാംഭാവം, കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച താരം ഇപ്പോൾ മലയാള സിനിമയുടെ അഭിഭാജ്യ ഘടകമാണ്.
2011ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമയാണ് ലെനയുടെ കരിയറിൽ വഴിത്തിരിവായത്. ടെലിവിഷൻ പരമ്പരക ളിലും ലെന അഭിനയിച്ചിരുന്നു. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. സിനിമാ ലോകത്ത് 25 വർഷം പൂർത്തിയാക്കിയ താരം ഇപ്പോഴിതാ താൻ ഏറെ കഷ്ടപ്പെട്ട് പൂർത്തിയാക്കിയ ഒരു കഥാപാത്രത്തെ കുറിച്ചാണ് സംസാരിക്കുന്നത്. പുതിയ സിനിമയിലെ താമരൈ എന്ന കഥാപാത്രത്തെ കുറിച്ചാണ് ലെനയുടെ വാക്കുകൾ.
താമരൈ എന്ന കഥാപാത്രത്തിന് വേണ്ടി മെലിയണമായിരുന്നു. അതിനായി പട്ടിണി കിടക്കുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. വെള്ളം മാത്രം കുടിച്ചായിരുന്നു അഞ്ച് ദിവസം കഴിഞ്ഞത്. കൂടാതെ, താമരൈ എന്ന കഥാ പാത്രം ബീഡി വലിയും മുറുക്കുമൊക്കെയുള്ള കഥാ പാത്രമാണ്. അതിനാൽ തന്നെ താമരയെ അവതരിപ്പിക്കാനും ഒരുപാട് കഷ്ടപ്പെട്ടു. കഥാ പാത്രത്തിനായി രണ്ട് മൂന്ന് മണിക്കൂ റിനുള്ളിൽ പത്തു പതിനഞ്ച് ബീഡിയൊക്കെ വലിക്കേണ്ടി വന്നിട്ടുണ്ട്െന്നും ഇതുകാരണം പല്ല് കേടുവന്നുവെന്നും താരം വെളിപ്പെടുത്തുന്നു.
The post വേറെ വഴിയുണ്ടായിരുന്നില്ല, അഞ്ച് ദിവസം വെള്ളം മാത്രം കുടിച്ചാണ് ജീവിച്ചത്, നാല് പല്ലുകൾ കേടായി, കഷ്ടപ്പാടുകൾ തുറന്നു പറഞ്ഞ് ലെന appeared first on Mallu Talks.
from Mallu Articles https://ift.tt/rM671fm
via IFTTT