മൂന്ന് വർഷത്തിന് ശേഷം ആ രോഗം വീണ്ടും വന്നു, ആശുപത്രിയിൽ നിന്നുള്ള ചിത്രത്തോടൊപ്പം രോ​ഗാവസ്ഥ പങ്കിട്ട് നടി വീണ നായർ

വീണ നായര്‍ ആശുപത്രിയില്‍. ‘ഫൈബ്രോമയാള്‍ജിയ’ എന്ന അസുഖം തന്നെ വീണ്ടും ബാധിച്ചതായി വീണ സോഷ്യല്‍ മീഡിയ യിലൂടെ വ്യക്തമാക്കി. മാംസ പേശികളിലും അസ്ഥിക ളിലും വിട്ടു മാറാത്ത വേദന അനുഭവപ്പെടുന്ന ഒരു തരം രോഗമാണ് ഫൈബ്രോമയാള്‍ജിയ.

മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും ഫൈബ്രോമയാള്‍ജിയ സ്ഥിരീകരിച്ചു എന്നാണ് ആശുപത്രിയിലെ ചിത്രം പങ്കു വച്ചുകൊണ്ട് നടി കുറിച്ചത്. സഹ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധിപ്പേരാണ് വീണ നായരെ ആശ്വസിപ്പിച്ച് പോസ്റ്റിന് കമന്റുകളുമായി എത്തുന്നത്.

പലരും വേഗം അസുഖം ഭേദമാകട്ടെ എന്നും ചിരിക്കുന്ന വീണയെ വീണ്ടും കാണാനാകട്ടെ എന്നുമാണ് കമന്റ് ചെയ്തിരിക്കുന്നത്. അതേ സമയം, കേരളത്തില്‍ 3- 4% ആളുകളില്‍ മാത്രം കണ്ടുവരുന്ന രോഗമാണ് ഫൈബ്രോമയാള്‍ജിയ. അതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവുമാണ് ഇതിന്റെ പ്രധാന ലക്ഷണം.

മിനിസ്‌ക്രീനിലൂടെ അരങ്ങേറ്റം കുറിച്ച് വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ആസ്വാദക മനസില്‍ തന്‍റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് വീണ നായര്‍. ബിഗ്‌ബോസ് മലയാളം രണ്ടാം സീസണിലെ പങ്കാളിത്തവും വീണയ്ക്ക് കരിയറില്‍ ഗുണം ചെയ്‍തിട്ടുണ്ട്. മത്സരാര്‍ത്ഥിയെന്ന നിലയില്‍ മികച്ച പ്രകടനമാണ് വീണ ബിഗ്‌ബോസില്‍ കാഴ്ചവെച്ചത്.

The post മൂന്ന് വർഷത്തിന് ശേഷം ആ രോഗം വീണ്ടും വന്നു, ആശുപത്രിയിൽ നിന്നുള്ള ചിത്രത്തോടൊപ്പം രോ​ഗാവസ്ഥ പങ്കിട്ട് നടി വീണ നായർ appeared first on Mallu Talks.



from Mallu Articles https://ift.tt/EI4JU3S
via IFTTT
Previous Post Next Post