മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നമ്മുടെ സ്വന്തം മഞ്ജു വാര്യർ.മലയാള സിനിമയിൽ പകരം വെയ്ക്കാനില്ലാത്ത അതുല്യ നടി കൂടിയാണ് താരം.അഭിനയത്രി മാത്രമല്ല സിനിമ നിർമ്മതാവ് ഗായിക നർത്തകി എന്നീ മേഖലയിലും താരം സജീവമാണ്.സാക്ഷ്യം എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമ അഭിനയ മേഖലയിൽ അരങ്ങേറുന്നത്.ആദ്യ സിനിമയിൽ തന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും മഞ്ജുവിന് സാധിച്ചു.തന്റേതായ അഭിനയ മികവ് തന്നെയാണ് താരത്തെ പ്രേക്ഷകരുടെ ഇഷ്ട്ട താരമാക്കി മാറ്റിയത്.ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ മുന്നിര നായികയാകുവാനും താരത്തിന് സാധിച്ചു.
മലയാളത്തിന് പുറമെ ചുരുക്കം ചില അന്യ ഭാഷ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.സിനിമ മേഖലയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് താരം വിവാഹം കഴിക്കുന്നതും അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുക്കുന്നതും.എന്നാൽ നീണ്ട വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും അഭിനയ ജീവിതത്തിൽ മടങ്ങി വരുകയായിരുന്നു.ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ് താരം വീണ്ടും മലയാള സിനിമയിൽ എത്തുന്നത്.ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട്.രണ്ടാം വരവിൽ താരം അഭിനയിച്ച മിക്ക ചിത്രങ്ങളും വലിയ വിജയമാണ് നേടിയെടുത്തത്.
ആയിഷ എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം.കൂടാതെ ഇനി ഒരുപാട് ചിത്രങ്ങളാണ് പുറത്തുവരാനുള്ളത്.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.പ്രായം ഇത്രയായിട്ടും പഴയ സൗന്ദര്യം അതുപോലെ കാത്തുസൂക്ഷിക്കുകയാണ് മഞ്ജു.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് ഇപ്പോൾ അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.
ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ക്യൂട്ട് ചിത്രങ്ങൾ.നടൻ കുഞ്ചാക്കോ ബോബന്റെ ഫാമിലിയുടെ കൂടെ ലണ്ടനിൽ അവധി ആഘോഷിക്കുകയാണ് താരം.ഇപ്പോൾ ഇതാ ലണ്ടനിൽ നിന്നുള്ള കിടിലൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.ഇവരുടെ കൂടെ നടൻ പിഷാരടിയും ഉണ്ട്.വൈറലായ ചിത്രങ്ങൾ കാണാം.
The post ‘കുഞ്ചാക്കോ ബോബനടൊപ്പം ലണ്ടനിൽ അവധി ആഘോഷിച്ച് ‘മഞ്ജു വാര്യർ’…സുന്ദരിയെന്ന് ആരാധകർ…!!! appeared first on Mallu Talks.
from Mallu Articles https://ift.tt/NdLY3wl
via IFTTT