വിവാഹ ബന്ധം തകരുന്നു എന്നത് ആലോചിക്കാൻ കഴിയാത്ത സംഭവമായിരുന്നു, ഒരിക്കലും നടക്കരുത് എന്ന് വിചാരിച്ചിരുന്ന സംഭവമാണ്- സാധിക

നിരവധി സിനിമകളിലൂടെ ശ്രദ്ധയാകർഷിച്ച വേഷങ്ങൾ ചെയ്‍ത നടിയാണ് സാധിക വേണുഗോപാൽ. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സാധിക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സാധികയുടെ ചിത്രങ്ങൾ പലപ്പോഴും വൈറലായി മാറാറുമുണ്ട്. അതിനു വരുന്ന മോശം കമന്റുകൾക്ക് ചുട്ട മറുപടി നൽകാനും സാധിക മടിക്കാറില്ല.മുപ്പത്തഞ്ചുകാരിയായ സാധിക വിവാഹ മോചിതയാണ്. 2015 ൽ ആയിരുന്നു സാധികയുടെ വിവാഹം.

എന്നാൽ അധികം നാൾ ഈ ബന്ധം മുന്നോട്ട് പോയിരുന്നില്ല. ഇപ്പോഴിതാ തന്റെ വൈവാഹിക ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് മനസുതുറക്കുകയാണ് താരം. ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ വിഷമിച്ച സംഭവമായിരുന്നു ഡിവോഴ്സ് എന്നാണ് സാധിക പറയുന്നത്. സീരിയലിൽ ഒക്കെ സജീവമായ ശേഷം ഫാമിലി വേണോ കരിയർ വേണോ എന്നൊരു സംശയത്തിലേക്ക് എത്തിയിരുന്നു. ആ പോയിന്റിലാണ് പ്രെപ്പോസൽ വരുന്നത്. സുഹൃത്ത് വഴി വന്ന പ്രെപ്പോസലാണ്. വീട്ടുകാർക്ക് ഓക്കെ ആയിരുന്നു. അച്ഛൻ ഒറ്റ കാര്യമേ പറഞ്ഞുള്ളു, ഫാമിലി തിരഞ്ഞെടുക്കുകയാണെങ്കിൽ ഇൻഡസ്ട്രി വിടണമെന്ന്. ഭർത്താവ് കുട്ടി അങ്ങനെ ഒരു കുടുംബം എന്നുള്ളത് ആണ് എനിക്കും ഇഷ്ടം. അങ്ങനെയാണ് ഞാൻ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്’

എന്റെ പൂർണമായ തീരുമാനം തന്നെയായിരുന്നു വിവാഹം. മൂന്ന് വർഷം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. അത് കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞാണ് ഡിവോഴ്‌സ് ആകുന്നത്. അതും എന്റെ തീരുമാനം ആയിരുന്നു. നമുക്ക് പറ്റാത്തൊരു ബന്ധത്തിൽ തുടരുന്നത് കൊണ്ട് കാര്യമില്ല. ഞാൻ എല്ലാത്തിനും മുകളിൽ എന്റെ സന്തോഷം തിരഞ്ഞെടുത്തു എന്നതാണ്. എന്റെ മനസമാധാനത്തിന് ഞാൻ പ്രാധാന്യം നൽകി. അങ്ങനെ എടുത്ത തീരുമാനം ആണ്.

The post വിവാഹ ബന്ധം തകരുന്നു എന്നത് ആലോചിക്കാൻ കഴിയാത്ത സംഭവമായിരുന്നു, ഒരിക്കലും നടക്കരുത് എന്ന് വിചാരിച്ചിരുന്ന സംഭവമാണ്- സാധിക appeared first on Mallu Talks.



from Mallu Articles https://ift.tt/RNo59v6
via IFTTT
Previous Post Next Post