ബിഗ്ബോസ് മലയാളം സീസൺ 5ലെ ശക്തയായ മത്സരാർത്ഥി ആയിരുന്നു നാദിറ മെഹ്റിൻ. ഹൗസിനകത്ത് എല്ലാവരുമായും തന്നെ സൗഹൃദം സൂക്ഷിക്കാൻ നാദിറയ്ക്ക് കഴിഞ്ഞിരുന്നു. ഹൗസിന് പുറത്ത് യഥാർത്ഥ ജീവിതത്തിലും നിരവധി സുഹൃത്തുക്കളുള്ള ആളാണ് നാദിറ.
ഇപ്പോഴിതാ, തന്റെ സൗഹൃദങ്ങളെ കുറിച്ച് നാദിറ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.ങ്ങളാണ് ട്രാൻസ്‌ജെൻഡർ മത്സരാർത്ഥിയായി എത്തിയ നാദിറയുടെ ജീവിതത്തിലുണ്ടായത്. വർഷങ്ങളായി അകന്നു നിന്ന കുടുംബം തന്നെ സ്വീകരിച്ചതാണ് ആ സന്തോഷങ്ങളിൽ ഏറ്റവും വലുത്.നിരവധി ആരാധകരെയും നാദിറ ഷോയിലൂടെ സ്വന്തമാക്കി.
സുഹൃത്തു ക്കൾ ഏറ്റവും വലിയ കംഫർട്ട് സോണാണെന്ന് നാദിറ പറയുന്നു. ഞാൻ ഞാനായി നിൽക്കുന്നത് എന്റെ സൗഹൃദ ഇടങ്ങളിലാണ്. ഒരു മറയുമില്ലാതെ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെക്കുന്ന ഇടം. റിലേഷൻ ഷിപ്പിൽ നമുക്ക് ഏറ്റവും കൂടുതൽ സ്വാതന്ത്യം കിട്ടുന്നതും സുഹൃത്തുക്കളോടൊപ്പം നിൽക്കുമ്പോഴാണ്. എന്നെ ഞാനായി കാണുന്നവരാണ് എന്റെ യഥാർഥ സുഹൃത്തുക്കൾ. എന്റെ സന്തോഷത്തിലും വിജയത്തിലും ആനന്ദം കണ്ടെത്തുന്നവർ. അവർ എപ്പോഴും എനിക്കൊപ്പമുണ്ടാകുമെന്ന് നാദിറ പറയുന്നു.
സുഹൃത്തു ക്കൾക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതൽ സന്തോഷം കണ്ടെത്തുന്നത്. ഓരോ യാത്ര പോയി വരുമ്പോഴും കിട്ടുന്നത് ഒരു ഫ്രെഷ് ഫീലിങ്ങാണ്. ഞങ്ങൾ എപ്പോഴും ചെറിയ യാത്രകളാണ് നടത്താറുള്ളത്. അതു പക്ഷേ വല്ലാത്ത രസമാണ്. അടുത്തുള്ള സ്ഥലങ്ങളാണെങ്കിലും ആ യാത്രയിൽ ഒരുപാട് സന്തോഷം കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തുക്കളുടെ വീടുകളിൽ രാത്രി തങ്ങുന്നതൊക്കെ എപ്പോഴും നല്ല അനുഭവമാണെന്ന് താരം പറഞ്ഞു.
അതേസമയം തനിക്ക് ജീവിതത്തിലെ ഏറ്റവും മോശം അനുഭവം ഉണ്ടായിട്ടുള്ളതും സുഹൃത്തുക്കളിൽ നിന്നാണെന്ന് നാദിറ വേദയോടെ ഓർത്തു. സ്കൂളിൽ പഠിക്കുമ്പോൾ എന്നെ അറ്റാക്ക് ചെയ്യാൻ വന്നത് സുഹൃത്തു ക്കൾ തന്നെയാണ്. ഒരുപറ്റം ആൺകുട്ടികളാണ് ആക്രമിച്ചത്. ക്ലാസ്മു റിയിൽ എനിക്കൊപ്പം ഉണ്ടാകേണ്ടവരാണ് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എന്നെ വേദനിപ്പിച്ചത്. സുഹൃത്തുക്കൾ തന്ന ഏറ്റവും സങ്കടകരമായ അനുഭവം അതായിരുന്നു.
വിശ്വസിച്ച് കൂടെ നിന്നിട്ട് ചതിച്ചവരും ജീവിതത്തിലുണ്ട്. ഏറ്റവും അടുപ്പമുള്ളവരെന്ന് പറയുന്ന പലരിൽ നിന്നും പലതും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. നമ്മൾ വിശ്വസിച്ച് പറഞ്ഞ പല കാര്യങ്ങളും മറ്റുള്ളവരോട് പറയുന്നത് ഏറ്റവും വേദനാജനകമായൊരു കാര്യമാണ്. സ്വത്വം തിരിച്ചറിഞ്ഞ് ഞാൻ സ്ത്രീയായി മാറിയപ്പോൾ കൂടെ നിൽക്കുമെന്ന് കരുതിയ പല സുഹൃത്തുക്കളും ഒപ്പം നിന്നിരുന്നില്ല. അത് വലിയ ബുദ്ധിമുട്ടായിരുന്നു. ഒരാളെങ്കിലും ഒപ്പമുണ്ടായിരുന്നെങ്കിൽ എന്ന് അന്ന് ഞാൻ ഒരുപാട് കൊതിച്ചിരുന്നു. അന്ന് ആരെയും കിട്ടിയില്ല എന്നൊരു സങ്കടമുണ്ടായിരുന്നു. പക്ഷേ, അപ്പോഴും നല്ല ഒരുപാട് സുഹൃത്തുക്കൾ കൂടെ നിന്നിട്ടുണ്ട്.
The post ഒരാളെങ്കിലും കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരുപാട് കൊതിച്ചു, സ്കൂളിൽ നിന്ന് നേരിട്ട ദുരനുഭവം പങ്കിട്ട് നാദിറ appeared first on Mallu Talks.
from Mallu Articles https://ift.tt/nCWDhNK
via IFTTT