ഷാനു നിന്നെ ഞാന്‍ സ്നേഹിക്കുന്നു, വജ്രം പോലെ തിളങ്ങുന്നു, നിങ്ങളുടെ നല്ല കാലം വരാനിരിക്കുന്നതെയുള്ളൂ, ഫഹദിന്റെ പിറന്നാൾ ദിനത്തിൽ മനോഹര കുറിപ്പുമായി നസ്രിയ

ഫഹദ് ഫാസിലിന് പിറന്നാൾ ദിനത്തിൽ പിറന്നാൾ ആശംസകൾ നേർന്ന് നടിയും ഭാര്യയുമായ നസ്രിയ. ഫഹദിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഒരു ചിത്രത്തോടെയാണ് നസ്രിയ ആശംസ പങ്കുവച്ചിരിക്കുന്നത്. ഷാനു നിന്നെ ഞാന്‍ സ്നേഹിക്കുന്നു, നിങ്ങള്‍ വജ്രം പോലെ തിളങ്ങുന്നു. നിങ്ങളെ പോലെ ആരുമില്ല, നിങ്ങളുടെ നല്ല കാലം വരാനിരിക്കുന്നതെയുള്ളൂ. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു. ഹൃദയ ചിഹ്നത്തോടെ നസ്രിയ കുറിച്ചു

ഫഹദിന്റെ 41-ാം ജന്മദിനമാണ്. മലയാളികള്‍ ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഇരുവരുടേയും പ്രണയവും വിവാഹവും മലയാള സിനിമാലോകം ഏറെ ആഘോഷിച്ചതാണ്. 2014 ലാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ പ്രണയത്തെ കുറിച്ച് ഫഹദും നസ്രിയയും പലപ്പോഴും വാചാലരായിട്ടുണ്ട്.

നസ്രിയയാണ് ഫഹദിനെ ആദ്യം പ്രൊപ്പോസ് ചെയ്തത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ബാംഗ്ലൂര്‍ ഡേയ്‌സാണ് ഇരുവരേയും അടുപ്പിച്ചത്. ബാംഗ്ലൂര്‍ ഡേയ്‌സില്‍ ഫഹദും നസ്രിയയും ദമ്പതികളായാണ് അഭിനയിച്ചത്. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ സെറ്റില്‍വെച്ച് ഇരുവരും വളരെ അടുത്തു. തങ്ങള്‍ക്കിടയില്‍ എന്തോ സ്പാര്‍ക്ക് ഉണ്ടെന്ന് ഇരുവര്‍ക്കും തോന്നി. ആ സൗഹൃദം പ്രണയമാകാന്‍ അധികം സമയം വേണ്ടിവന്നില്ല.

വിവാഹ ശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേളയെടുത്ത നസ്രിയ 2018 ൽ അഞ്ജലി മേനോൻ തന്നെ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തി. 2019 ൽ പുറത്തിറങ്ങിയ അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസിൽ ഫഹദിന്റെ നായികയായി എത്തിയത് നസ്രിയയായിരുന്നു.

The post ഷാനു നിന്നെ ഞാന്‍ സ്നേഹിക്കുന്നു, വജ്രം പോലെ തിളങ്ങുന്നു, നിങ്ങളുടെ നല്ല കാലം വരാനിരിക്കുന്നതെയുള്ളൂ, ഫഹദിന്റെ പിറന്നാൾ ദിനത്തിൽ മനോഹര കുറിപ്പുമായി നസ്രിയ appeared first on Mallu Talks.



from Mallu Articles https://ift.tt/ON6FycD
via IFTTT
Previous Post Next Post