ഏഴാം വയസിൽ അച്ഛന്റെ ആത്മഹത്യ, ഇപ്പോൾ മകളുടെയും തമിഴ് നടൻ വിജയ് ആൻറണിയുടെ മകളുടെ മരണത്തിന്റെ വേദനയിൽ സിനിമ ലോകം

തമിഴ് സിനിമ ലോകത്ത് ഞെട്ടലുണ്ടാക്കിയ വാ ർത്തയാണ് നടനും സംഗീത സംവിധാ യകനുമായ വിജയ് ആൻറണിയുടെ മകളുടെ മരണ വാർത്ത. പുലർച്ചെയാണ് സംഭവം ഉണ്ടായത്. വിജയ് ആൻറണിക്കും ഭാര്യ ഫാത്തിമയ്ക്കും രണ്ട് പെൺമക്കളാണ്. മീരയും, ലോറയും. ഇതിൽ മൂത്തമകൾ 16 കാരി മീരയാണ് ഇപ്പോൾ ആത്മഹത്യ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി പതിവുപോലെ മീര ഉറങ്ങാനായി തൻറെ റൂമിലേക്ക് പോയതാണ്. പുലർച്ചെ മൂന്ന് മണിക്ക് റൂമിൽ നിന്നും ശബ്ദം കേട്ട് വിജയ് ആൻറണി മീരയുടെ റൂമിൽ എത്തിയപ്പോൾ മീര തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. പിന്നാലെ താഴെ ഇറക്കി അടുത്തുള്ള കാവേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ചർച്ച് പാർക്ക് സേക്രഡ് ഹാർട്ട് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിനി ആയിരുന്നു മീര. പഠനത്തിൽ മികവ് പുലർത്തുന്ന, പാഠ്യേതര പ്രവർത്തനങ്ങളിലും താൽപര്യമുള്ള ആൾ ആയിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് ചെന്നൈ ആൾവപ്പേട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മീരയുടെ മുറിയിൽ രാവിലെ ഫോറൻസിക് വിഭാഗം പരിശോധന നടത്തി. പിന്നാലെ മീരയുടെ ഫോൺ പൊലീസ് വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

മകളുടെ മരണത്തിൻറെ ഞെട്ടലിലായ വിജയ് ആൻറണി, ഭാര്യ ഫാത്തിമ എന്നിവരുടെ മൊഴി ഒഴികെ വീട്ടിലുണ്ടായിരുന്നവരുടെയും അടുത്തവരുടെയും മൊഴി പൊലീസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി മീര വിഷാദ രോഗത്തിന് ചികിൽസ തേടുന്നുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. കാവേരി ഹോസ്പിറ്റലിലായിരുന്നു ചികിൽസ. ഇവിടുത്തെ മീരയെ ചികിൽസിക്കുന്ന ഡോക്ടറുടെ മൊഴി പൊലീസ് എടുക്കും. പ്രഥമികമായി ഇത് ആത്മഹത്യ തന്നെയാണ് എന്നാണ് പൊലീസ് ഉറപ്പിക്കുന്നത്.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എപ്പോഴും മുൻനിരയിൽ ഉണ്ടാവാറുള്ള താരമാണ് വിജയ് ആൻറണി. ആത്മഹത്യാവിരുദ്ധ സന്ദേശങ്ങൾ ആകാവുന്ന വേദികളിലൊക്കെ നൽകിയിട്ടുണ്ട് അദ്ദേഹം. അതിനൊരു വ്യക്തിപരമായ കാരണവുമുണ്ടായിരുന്നു. അദ്ദേഹത്തിൻറെ അച്ഛൻ ആത്മഹത്യ ചെയ്തതായിരുന്നു. വിജയ് ആൻറണിക്ക് ഏഴ് വയസ് മാത്രമുള്ളപ്പോഴായിരുന്നു അച്ഛൻറെ വിടവാങ്ങൽ.

The post ഏഴാം വയസിൽ അച്ഛന്റെ ആത്മഹത്യ, ഇപ്പോൾ മകളുടെയും തമിഴ് നടൻ വിജയ് ആൻറണിയുടെ മകളുടെ മരണത്തിന്റെ വേദനയിൽ സിനിമ ലോകം appeared first on Mallu Talks.



from Mallu Articles https://ift.tt/eOvydBs
via IFTTT
Previous Post Next Post