ഡിപ്രഷൻ നാളുകളെ ഓർത്തെടുത്ത് ജാസ്മിൻ : സ്പെല്ലിംഗ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി  സോഷ്യൽ മീഡിയ

യൂട്യൂബ് ചാനലിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയെടുത്ത വ്ലോഗർ ആണ് ജാസ്മിൻ ജാഫർ. ബ്യൂട്ടി ടിപ്സ് ആണ് ജാസ്മിൻ പ്രേക്ഷകർക്കായി  പറഞ്ഞുകൊടുക്കുന്നത്. തമാശ കലർന്ന ജാസ്മിന്റെ സംസാരരീതി വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ശ്രദ്ധ നേടിയെടുത്തത്. പിന്നാലെ ടെലിവിഷൻ ഷോയിലും പങ്കെടുക്കാൻ തുടങ്ങി.

ഇതിനോടകം നിരവധി ഓൺലൈൻ മാധ്യമങ്ങൾക്കും ജാസ്മിൻ അഭിമുഖങ്ങളും നൽകി ശ്രദ്ധ നേടിയെടുത്തു. വളരെ ചുരുങ്ങിയ കാലം കൊണ്ട് പത്ത് ലക്ഷത്തിലധികം സബ്സ്ക്രൈബ് ആണ് ഈ പെൺകുട്ടി സ്വന്തമാക്കിയെടുത്തത്. യൂട്യൂബിൽ സജീവമായ താരത്തിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ വിഷമങ്ങളും വന്നു. നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി എന്നും തൻറെ പ്രതിശ്രുത വരനുമൊത്തുള്ള പ്രശ്നങ്ങൾ കാരണം വിവാഹം വേണ്ടെന്നുവച്ചു എന്നും ജാസ്മിൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. പിന്നാലെ ഒരുപാട് സൈബർ ആക്രമങ്ങളും നേരിടേണ്ടിവന്നു.

ഇപ്പോഴാ ഡിപ്രഷൻ നാളുകളെ ഓർമിപ്പിച്ചുകൊണ്ട് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ് ശ്രദ്ധ നേടിയെടുക്കുന്നത്. വീഡിയോയ്ക്ക് ഇടയിൽ നൽകിയ ഇംഗ്ലീഷ് വാചകങ്ങളിലെ തെറ്റാണ് ഇപ്പോൾ ആരാധകർ കണ്ടെത്തിയത്.സ്പെല്ലിങ് മിസ്റ്റേക്ക് ചൂണ്ടിക്കാണിച്ചെത്തിയതും നിരവധി പേരായിരുന്നു. വിഷമിച്ചു കൊണ്ടുള്ള ജാസ്മിന്റെ വീഡിയോയ്ക്ക് താഴെ വരുന്നതും രസകരമായ കമൻറുകൾ ആണ്. ‘Week’ എന്നല്ല ‘weak :എന്നാണെന്ന് ചിലർ താരത്തെ ഓർമിപ്പിച്ചു.  മറ്റുചിലരാകട്ടെ ഇത്തരം എന്തിനാണ് ഇത്രയധികം മോശമായ രീതിയിൽ ആ പെൺകുട്ടിക്ക് കമന്റുകൾ ഇടുന്നതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

 

View this post on Instagram

 

A post shared by Jasmin J (@jasmin__jaffar)

The post ഡിപ്രഷൻ നാളുകളെ ഓർത്തെടുത്ത് ജാസ്മിൻ : സ്പെല്ലിംഗ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി  സോഷ്യൽ മീഡിയ appeared first on Viral Max Media.



from Mallu Articles https://ift.tt/qYfwh5b
via IFTTT
Previous Post Next Post